Uncategorized

“നിർബ്ബന്ധത്താലല്ല, ദൈവത്തിന് ഹിതമാം വണ്ണം”

വചനം

1 പത്രൊസ് 5 : 2

നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല,

നിരീക്ഷണം

വശുദ്ധ പത്രൊസ് ശ്ലീഹ സഭാ ശിശ്രൂഷകരെയും സഭാ നേതാക്കന്മാരെയും പ്രബോധിപ്പിച്ച് എഴുതിയിരിക്കുന്ന വാക്കുകളാണിത്.  അവർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ എപ്രകാരം കാണണമെന്നും, നിർബ്ബന്ധത്താലല്ല നല്ല മനോഭാവത്തോടെ ദൈവജനത്തെ നയിക്കേണം എന്നും ദൈവത്തിനു ഹിതമാംവണ്ണവും മനഃപൂർവ്വവുമായി ദൈവത്തിന്റെ ജനത്തെ സേവിക്കണമെന്നും അപ്പോസ്തലനായ പത്രൊസ് ഓർമ്മപ്പെടുത്തുന്നു. ദൈവവേല എന്നത് ഒരിക്കലും ദുരാഗ്രഹത്തോടെ ചെയ്യേണ്ട ഒന്നല്ല.

പ്രായോഗികം

നാം നമ്മുടെ ചുറ്റുപാടും ഒന്നു കണ്ണോടിച്ചാൽ അനേകം ദൈവ വേലക്കാരെ നമ്മുക്ക് കാണുവാൻ കഴിയും. ഭൂരിഭാഗം പേരും ദൈവം അവർക്ക് നൽകിയിരിക്കുന്ന ദൗത്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുളളവരാണ്. ദൈവമാണ് അവരെ ശിശ്രൂഷ ഭരമേൽപ്പിച്ചത് എന്ന ഉറപ്പ് അവർക്കുണ്ട്. എന്നാൽ മറുവശത്ത് ദൈവം നൽകിയ ശിശ്രൂഷയെ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങള്‍ക്കായി ദുർവിനിയോഗം ചെയ്യുന്ന ആളുകളെയും നമ്മുക്ക് കാണുവാൻ സാധിക്കും. ദൈവം അവർക്കു നൽകിയ ദർശനങ്ങളെക്കുറിച്ചുളള വ്യക്തമായ ബോധ്യം നഷ്ടപ്പെടുത്തുന്നതുകെണ്ടാണ് ഇപ്രകാരം ചിന്തിക്കുവാനും പ്രവർത്തിപ്പാനും അവർ മുതിരുന്നത്.  ദൈവ വേലയ്ക്കായി വിളിക്കപ്പെട്ടവർ വെറും ഒഴിഞ്ഞ പാത്രങ്ങള്‍ ആണെന്നും അവരിൽ പ്രവർത്തിക്കുന്നത് പരിശുദ്ധാത്മാവാണെന്നും തിരിച്ചറിഞ്ഞാൽ അവർ കർത്താവിന്റെ ഉത്തമ വേലക്കാരായി മാറും. ദൈവമാണ് എന്നെ ഊ വേലയ്ക്ക് വിളിച്ചത് എന്ന ഉത്തമബോധ്യത്തോടെ ഒരു വ്യക്തി ദൈവ വേല ചെയ്യുന്ന എങ്കിൽ അവനു വേണ്ടുന്നതൊക്കെയും കൊടുക്കുവാൻ സർവ്വചരാചരങ്ങളുടെയും സ്യഷ്ടിതാവായ നമ്മുടെ ദൈവം മതിയായവൻ. ദൈവീക ശുശ്രൂഷ ചെയ്യുവാൻ ദൈവമാണ് ശുശ്രൂഷക്കാരെ വിളിച്ചത്. ആയതിനാൽ ഓരോരുത്തരുടെയും പ്രവൃത്തിക്കു തക്ക പ്രതിഫലം ദൈവം നൽകും.

പ്രാർത്ഥന

കർത്താവേ,

അങ്ങയുടെ വേലക്കായി എന്ന വിളിച്ചതിന് നന്ദി. അങ്ങയുടെ വേല വിശ്വസ്തയോടെ ചെയ്യുവാൻ എന്നെ സഹായിക്കേണമേ. അതിനായി എന്നെ സമർപ്പിക്കുന്നു. ആമേൻ