Uncategorized

“സമാധാനം അന്വേഷിക്കുക”

വചനം

1 പത്രൊസ് 3 : 11

അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.

നിരീക്ഷണം

ഏതു കാലഘട്ടത്തിലും യേശുവിനെ അനുഗമിക്കുന്നവർക്കുളള ഒരു നിർദ്ദേശമാണ് ഈ വാക്കുകള്‍.  ദൈവം നൽകിയ ഈ ജീവിതത്തെ സ്നേഹിക്കുകയും നന്മ ആഗ്രഹിക്കുകയും ചെയ്യുന്നവർ തിന്മയിൽ നിന്ന് പിൻതിരിഞ്ഞ്, നന്മ ചെയ്യണമെന്നും അതിലുപരിയായി അവർ സമാധാനം അന്വേഷികളായിരിക്കണമെന്നും അതിനെ പിൻതുടരുകയും അഥവാ അതിനെ അന്വേഷിക്കണമെന്നും ഉപദേശിച്ചുകെണ്ട്, പത്രൊസ് ഈ അദ്ധ്യായം ആരംഭിക്കുന്നു.

പ്രായോഗികം

ഓരോ വ്യക്തികളുടെയും ആഗ്രഹങ്ങള്‍ വത്യസ്തങ്ങളാണ്.  പ്രീയ സുഹൃത്തേ! നിങ്ങളുടെ ഇന്നത്തെ ആഗ്രഹം എന്താണ്? ഒരു ദശലക്ഷം രൂപ കിട്ടണമെന്നാണോ? അതോ ദൈവ ഇഷ്ടപ്രകാരം ജീവിക്കാനാണോ? ഒരു നല്ല ഉയർന്ന ശബളം ലഭിക്കുന്ന ജോലിയാണോ അതോ തുടർ പഠനമാണോ? നിങ്ങളുടെ ആഗ്രഹം എന്തുതന്നെ ആയാലും എത്രവലിയതായാലും ദൈവം അവയെ നൽകുവാൻ കഴിവുളളവനാണ്. നിങ്ങളുടെ ആഗ്രഹങ്ങള്‍ ദൈവത്തിന്റെ ഇഷ്ടമാണെങ്കിൽ, നിങ്ങളുടെ ലക്ഷ്യങ്ങളിലെത്തിക്കുവാനും നിങ്ങളെ സഹായിക്കുവാനും യേശുവിനെക്കാള്‍ മികച്ച ഒരു പങ്കാളി നിങ്ങള്‍ക്കുണ്ടാവില്ല. യേശുവിന്റെ സഹായത്താൽ, നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ട ഒരു കാര്യം അപ്പസ്തോലൻ വ്യക്തമാക്കുന്നതുപോലെ, “ദോഷം വിട്ടകന്ന് ഗുണം ചെയ്യുകയും സമാധാനം അന്വേഷിച്ച് പിൻതുടരുകയും ചെയ്യുക” എന്നതാണ്. നാം ചുറ്റുപാടും കണ്ണോടിച്ചു നോക്കിയാൽ ഒരു കാര്യവുമില്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി തമ്മിൽ പോരാടുന്നത് കാണുവാൻ കഴിയും. എന്നാൽ, യേശുവിന്റെ വഴി അതല്ല, സമാധാനം കണ്ടെത്തുക അതിനെ പിൻതുടരുക എന്നതാണ്. സമാധാനം നിങ്ങളിൽ നിന്ന് ദൂരത്തായിരിക്കുന്നുവെങ്കിൽ അത് അന്വേഷിച്ച് കണ്ടെത്തുക. ജീവിതത്തിൽ സമ്പത്ത് അടക്കം എന്ത് ഉണ്ടെങ്കിലും സമാധാനം ഇല്ലെങ്കിൽ ജീവിതത്തിന് ഒരു അർത്ഥമില്ല. ആയതിനാൽ നിങ്ങളുടെ ലൗകീക ആഗ്രഹങ്ങള്‍ നേടുവാൻ ഓടുന്നതിനു പകരം സമാധാനം അന്വേഷിക്കുക അതിനെ പിൻതുടരുക, അപ്പോള്‍ അതിനോടൊപ്പം കിട്ടുന്നതൊക്കെയും സന്തോഷത്തോടെ ജീവിതത്തിൽ അനുഭവിക്കുവാൻ കഴിയും. സമാധാനത്തിന്റെ ഉറവിടം യേശുക്രിസ്തുവാണ്. ലോകം തരാത്ത സമാധാനം തരാമെന്ന് വാഗ്ദത്തം ചെയ്ത കർത്താവിനെ പിൻതുടർന്നാൽ സമാധാനം പ്രാപിക്കാം. സമാധാനം അന്വേഷിച്ചു അതിനെ കണ്ടെത്താം.

പ്രാർത്ഥന

കർത്താവേ,

അങ്ങയുടെ സമാധാനം എന്നിൽ പകർന്നതിനാൽ നന്ദി പറയുന്നു. അങ്ങയുടെ വചന പ്രകാരം സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുവാൻ ഞാൻ ആഗ്രഹിക്കുന്നു അതിനായി എന്നെ സഹായിക്കേണമേ. ആമേൻ!