Uncategorized

“അസാധ്യതകൾ സ്വർഗ്ഗത്തിന്റെ ആനന്ദമാണ്”

വചനം

എസ്ഥേർ 2 : 17

രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.

നിരീക്ഷണം

വേദപുസ്തകത്തിലെ ഒരു അനുഗ്രഹിക്കപ്പെട്ട സംഭവം ആണ് എസ്ഥേറിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വസ്ഥി രാജ്ഞി തന്റെ ഭർത്താവ് ശക്തനായ മേദ്യ-പേർഷ്യൻ ഭരണാധികാരിയായ അഹശ്വേരേശ് രാജാവിനെ പരസ്യമായി അപമാനിച്ചു. അതുകൊണ്ട് അവളെ അവളുടെ സ്ഥാനത്ത് നിന്ന് മാറ്റാനും പകരക്കാരിയെ കണ്ടെത്താനും രാജാവ് തീരുമാനിച്ചു. അപ്രകാരം തിരഞ്ഞെടുപ്പിന്റെ നാൾ വന്നപ്പോൾ വംശീയ പൈതൃകത്തെക്കുറിച്ച് അന്വേഷിക്കാതെ രാജാവ് എസ്ഥേർ എന്ന യഹൂദ അടിമ പെൺകുട്ടിയെ രാജ്ഞിയായി തിരഞ്ഞെടുത്തു. അങ്ങനെ, ഏതാനും ദിവസത്തിനുള്ളിൽ ഹദസ്സ എന്ന യഹൂദ അടിമ പെൺകുട്ടി എന്ന നിലയിൽ നിന്ന് പേർഷ്യയിലെ രാജ്ഞിയായി എസ്ഥേർ മാറുകയും “അസാദ്ധ്യതകൾ സ്വർഗ്ഗത്തിന്റെ ആനന്ദമാണെന്ന്” ഒരിക്കൽ കൂടി തെളിയിക്കുകയും ചെയ്തു.

പ്രായോഗികം

ദൈവ വചനത്തിലുടനീളം നാം പരിശോധിച്ചാൽ സർവ്വശക്തനായ ദൈവത്തിന്റെ ശക്തിയാൽ അസാദ്ധ്യമായതിനെ സാധ്യമാക്കിതീർത്ത അനേക സംഭവങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ കഴിയും. അങ്ങനെയുള്ള സംഭവങ്ങൾ തിരുവെഴിത്തുകളിലും ലോകചരിത്രത്തിലുടനീളവും കാണുവാനും മനസ്സിലാക്കുവാനും ഇടയാകുന്നു. എന്നാൽ ഇന്ന് താങ്കളുടെ ജീവിതത്തിൽ എത്ര ശ്രമിച്ചിട്ടും അസാധ്യമായി കിടക്കുന്ന എന്തു സംഭവമാണ് ഉള്ളത്? ദൈവത്തിൽ നിന്നുപോലും ഒരു അത്ഭുതം കാണുവാൻ സാധ്യതയില്ല എന്ന് താങ്കൾക്ക് തോന്നുകയാണെങ്കിൽ താങ്കളാണ് ദൈവത്തിന് പ്രവർത്തിക്കുവാൻ കഴിയുന്ന ഏക വ്യക്തി. ചില സംഭവങ്ങൾ വചനത്തിലുടെ നോക്കാം, യാക്കോബിനെപ്പോലെ കളളം പറയുന്ന ഒരു തട്ടിപ്പുകാരൻ, താങ്കളെക്കാൾ യേഗ്യനാണോ ദൈവ പ്രവർത്തിയ്ക്ക്? അദ്ദേഹത്തിനുവേണ്ടി ദൈവം പ്രവർത്തിച്ചു. മോശ എന്ന കൊലയാളിയെപ്പോലെ ആണോ താങ്കൾ? അദ്ദേഹത്തിനുവേണ്ടിയും ദൈവം പ്രവർത്തിച്ചു. ദാവീദ് എന്ന ആട്ടിടയ ബാലനാണോ താങ്കൾ? ആ ആട്ടിടയനെ യിസ്രായേലിന്റെ രാജാവായി ഉയർത്തി നമ്മുടെ ദൈവം. ശൗൽ എന്നുപേരുള്ള ക്രിസ്ത്യാനികളെ വെറിക്കുന്ന ഒരാളാണോ താങ്കൾ? അദ്ദേഹത്തെ ക്രിസ്ത്യാനികളുടെ അപ്പോസ്ഥലനായി ദൈവം ഉയർത്തി. ഇവർക്കെല്ലാം അസാധ്യതകളെ സാധ്യമാക്കിക്കൊടുത്ത ഒരു ദൈവത്തെയാണ് ഇന്ന് പരിയപ്പെടുത്തുന്നത്. താങ്കളും ഒരു അത്ഭുതപ്രവർത്തി ദൈവത്തിൽ നിന്ന് പ്രാപിക്കുവാൻ യോഗ്യനായ വ്യക്തിയാണ്. യേശുക്രിസ്തുവിനോട് താങ്കളുടെ അസാധ്യതയെക്കുറിച്ച് ഒന്ന് പറഞ്ഞാൽ യേശു അത് സാധ്യമാക്കി തന്ന് താങ്കളെ ജയോത്സവമായി വഴി നടത്തും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത്തിലെ അസാധ്യതകളെ സാധ്യമാക്കുവാൻ കഴിവുള്ള അങ്ങയുടെ സന്നിധിയിൽ എന്ന തന്നെ സമർപ്പിക്കുന്നു. എന്റെ ജീവിതത്തിലെ അസാധ്യതയെ മാറ്റി അത്ഭുതപ്രവർത്തി ചെയ്ത് എന്ന സഹായിക്കുമാറാകേണമേ. ആമേൻ