Uncategorized

“മിണ്ടാതിരുന്ന് ഞാൻ ദൈവം എന്ന് അറിയുക”

വചനം

സങ്കീർത്തനം 46 : 10

മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.

നിരീക്ഷണം

നമ്മുടെ സർവ്വശക്തനായ ദൈവത്തെക്കുറിച്ച് ദാവീദ് രാജാവ് നമ്മോട് പറയുന്നത് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത് നാം മിണ്ടാതിരുന്ന് ദൈവം ദൈവം എന്ന് അറിയണം എന്നതാണ്.

പ്രായോഗികം

മിണ്ടാതിരിക്കുക എന്നാൽ നിശ്ചലമാക്കുക എന്നും അർത്ഥമാക്കുന്നു. നമ്മുടെ നിരന്തരമായ ചലനവും പ്രവർത്തനങ്ങളും നാം പലകാര്യങ്ങളിലും നിരന്തരമായി ഇടപെടുന്നതുമൊക്കെ ദൈവം കാണുന്നുണ്ട്. എന്നാൽ നിങ്ങൾക്ക് മറ്റുള്ളവരും ആയി ഇടപെടേണ്ടതും പലസ്ഥങ്ങളിൽ പോകേണ്ടതും നിങ്ങളുടെ ആവശ്യമാണെന്ന് ദൈവം അറയുന്നു. എന്നാൽ നിങ്ങളുടെ നിരന്തര പ്രവർത്തനം മൂലം തളർന്ന് തകർന്ന് പോകുന്നതിനുമ്പ് എന്തുകൊണ്ട് ദൈവത്തോടൊപ്പം അല്പം ഇരുന്നുകൂടാ? യേശുവിനോടൊപ്പം ആയിരിക്കുക എന്നാൽ നാം ദൈവത്തോടൊപ്പം നിശ്ചലമായിരിക്കുക എന്നതാണ് പ്രധാനം.  നമുക്ക് ദൈവസന്നിധിയിൽ മിണ്ടാതിരുന്ന് നമ്മുടെ ദൈവം ദൈവം എന്ന് ഒന്ന് രുചിച്ചറിയണം എന്ന് തീരുമാനിക്കേണ്ട സമയം ആണിത്. അത് നാം ലോകത്തോട് അല്ല നമ്മോട് തന്നെ പറഞ്ഞാൽ മതിയാകും. നമ്മുടെ ജീവിതം യേശുവിൽ കേന്ദ്രീകരിക്കുന്നതിലും കൂടുതൽ പ്രധാന്യം മറ്റൊന്നിനും ഇല്ല. അതാണ് ദാവീദ് രാജാവ് നമ്മോട് പറയുന്നത് മിണ്ടാതിരുന്നു ഞാൻ ദൈവം എന്ന് അറിയേണ്ട സമയം അടുത്തു എന്ന്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ നിരന്തരമായ പ്രവർത്തനം മൂലം തളർന്നുപോകുന്നതിനുമുമ്പ് ദൈവസന്നിധിയിൽ കാത്തിരിക്കുവാനും ദൈവ ശബ്ദം കേൾക്കുവാനും ഞാൻ എന്നെ സമർപ്പക്കുന്നു. ദൈവ മഹത്വത്തെ ഗ്രഹിച്ച് അറിയുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ