Uncategorized

“വാഗ്ദത്ത നിവൃത്തികരണത്തിനായുള്ള നാല് വശങ്ങൾ”

വചനം

യെശയ്യ 30 : 15

യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മനന്തിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്കു മനസ്സാകാതെ: അല്ല;

നിരീക്ഷണം

ഈ വാക്യത്തിൽ യെശയ്യാവ് യിസ്രായേലിനോടുള്ള വാഗ്ദത്ത നിവൃത്തികരണത്തിനായുള്ള നാല് വശങ്ങൾ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കുന്നു. പാപത്തെക്കുറിച്ചുള്ള പശ്ചാത്താപവും വിശ്രമവുമാണ് രക്ഷയിലേക്കുള്ള താക്കോലുകളെന്നും ശാന്തതയിലും, വിശ്വാസത്തിലും ആണ് നമ്മുടെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രായോഗികം

നിർഭാഗ്യവശാൽ, യിസ്രായേൽ ജനത യഹോവയായ ദൈവം വാഗ്ദാനം ചെയ്ത ഈ നാല് കാര്യങ്ങൾ നേടുവാൻ ശ്രമിച്ചില്ല.  കാരണം അവർക്ക് ദൈവം നൽകിയതിനെക്കാൾ മെച്ചപ്പെട്ട ആശയങ്ങൾ ഉണ്ടെന്ന് അവർ കരുതി. എന്നാൽ അവരുടെ മെച്ചപ്പെട്ട ആശയങ്ങൾ മൂലം അന്യദേശക്കാർ അവരെ അടിമകളാക്കുകയും തകർക്കുകയും ചെയ്തു. നാം ശരിക്കും രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നും ദൈവശക്തി നിറഞ്ഞവരാണെന്നും ഉള്ള ഒരു ബോധമല്ലാതെ മറ്റെന്താണ് വേണ്ടത്? യഥാർത്ഥമായി അവ രണ്ടും നമ്മുടെ ജീവിത്തിൽ ഉണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ, നാം വിജയിക്കും! എങ്ങനെ നമുക്ക് എല്ലാ ദിവസവും രക്ഷയുടെ ശക്തി ലഭിക്കും? ദൈവം പറയുന്നു, എല്ലാദിവസവും പശ്ചാത്തപിക്കുന്ന ഒരു ഹൃദയവും ദൈവത്തിൽ വിശ്രമിക്കുകയും ചെയ്യുക. കൂടാതെ നമ്മെ മറ്റുള്ളവർ കുറ്റം പറഞ്ഞാലും മറുപടിപറയാതെ നിശ്ശബ്ദതയിൽ നമ്മെ കാക്കുക, യേശു നമ്മെ അവന്റെ സ്നേഹത്താൽ ആവരണം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുക. അവയാണ് നിവർത്തിയുടെ നാല് കോണുകൾ. അങ്ങനെ നാം ജീവിച്ചാൽ ദൈവം നമ്മോട് കൂടെ എന്നും ഉണ്ടായിരിക്കും

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നും പശ്ചാത്താപത്തോടും വിശ്രമത്തോടും നിശബ്ദതയോടും കൂടി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ