Uncategorized

“ഓട്ടം തികയ്ക്കേണം എന്നേയുള്ളൂ”

വചനം

അപ്പോസ്തലപ്രവൃത്തികൾ 20 : 24

എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.

നിരീക്ഷണം

അപ്പോസ്തലനായ പൌലോസ് കർത്താവിന്റെ ശുശ്രൂഷയുമായി യെറുശലേമിലേയ്ക്ക് പോകുന്നതിന്മുമ്പ് തനിക്ക് യെറുശലേമിൽ വളരെ കഷ്ടങ്ങൾ കാത്തിരിക്കുന്നുവെന്ന് പിശുദ്ധാത്മാവ് ഓർമ്മപ്പെടുത്തുകയുണ്ടായി. എന്നാൽ തന്റെ ജീവിതം താൻ വിലയേറിയതായി എണ്ണുന്നില്ലെന്നും തനിക്ക് ഒരേ ഒരു കാര്യം മാത്രമാണ് ലക്ഷ്യമെന്നും ഉറപ്പിച്ചുപറഞ്ഞു. വല്ലവിധേനെയും ക്രിസ്തുവിനുവേണ്ടിയുള്ള ഓട്ടം പൂർത്തീകരിക്കണം എന്നതാണ് തന്റെ ലക്ഷ്യം എന്ന് അദ്ദേഹം ഈ വചനത്തിലൂടെ ഉറപ്പിച്ച് പറയുന്നു.

പ്രായോഗികം

അപ്പോസ്തലനായ പൌലോസ് തന്റെ ഓട്ടം എന്ന് ഉദ്ദേശിച്ചത് വർഷങ്ങൾക്ക് മുമ്പ് കർത്താവ് തന്റെ ഹൃദയത്തിൽ കൊടുത്ത ദൗത്യം പൂർത്തീകരിക്കുക ക്രിസ്തുവിനു വേണ്ടി ജീവിക്കുക എന്നതായിരുന്നു ആത്മാർത്ഥമായ ആഗ്രഹം. അദ്ദേഹത്തിന്റെ ക്രിസ്തീയ ഓട്ടത്തിൽ മറ്റൊന്നും തടസ്സമായിരുന്നില്ല. നാമും ഓടുന്ന ഓട്ടത്തിനിടയ്ക്ക് നമ്മെ പരിശോധിക്കുന്ന ചില ചോദ്യങ്ങൾ നമ്മോട് തന്നെ ചോദിക്കുന്നത് തല്ലതാണ്. ഓടുന്നത് കേവലം വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയാണോ? അതോ ഭൂമിയിൽ നമ്മുടെ പേര് വലതാക്കാനാണോ? അതോ ഞാൻ ചെയ്യുന്ന എല്ലാകാര്യവും യേശുക്രിസ്തുവിനെ പ്രസാദിപ്പിക്കുന്നതിനാണോ? നമ്മുടെ ഉത്തരം യേശുവിനെ പ്രസാദിപ്പാക്കുക എന്നതാണെങ്കിൽ പൌലോസ് അപ്പോസ്തലനപ്പോലെ നമുക്കും പറയുവാൻ കഴിയും എന്റെ പ്രാണനെ ഞാൻ വിലയേറിയതായി എണ്ണുന്നില്ല; എനിക്ക് എന്റെ ഓട്ടം തിയ്ക്കുന്നതോടൊപ്പം ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശു തന്ന ശിശ്രൂഷ തികയ്ക്കേണം എന്നേയുള്ളു എന്ന്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പ്രണനെ വിലയേറയതായി എണ്ണാതെ അങ്ങയുടെ വേല തികയ്ക്കുവാനും എന്റെ ഓട്ടം സ്ഥിരതയോടെ ഓടുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ