Uncategorized

“ഇപ്പോള്‍ ശരിക്കും ഉറപ്പാണോ?”

വചനം

1 രാജാക്കന്മാർ 17 : 24

“സ്ത്രീ ഏലീയാവോടു: നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു എന്നു പറഞ്ഞു.”

നിരീക്ഷണം

സാരാഫാത്തിലെ ഈ വിധവയാണ് തന്റെ മകനോടൊപ്പം അവസാനത്തെ അത്താഴം കഴിച്ചു മരിക്കാനൊരുങ്ങിയത്. ഈ അദ്ധ്യായത്തിലെ 12 -ാം വാക്യത്തിൽ എഴിതിയിരിക്കുന്നത് ഈ വിധവയുടെ വാക്കുകളാണ്.  ഏലിയാവ് അവളുടെ വാതിൽക്കൽ വരുകയും സഹായം അഭ്യർത്തിക്കുകയും ചെയ്തതിനാലാണ് അവള്‍ ഇത്തരത്തിൽ മറുപടി ഏലിയാവിനോട് പറഞ്ഞത്.  ഏലിയാവ് അവളോട് ഒരു അപ്പവും കുറച്ചു വെളളവും ചോദിച്ചു.  അവള്‍ പ്രവാചകനോട് പറഞ്ഞ വാക്കുകളാണ് ഈ പശ്ചാത്തലത്തിൽ കാണുന്നത്.  ഈ മറുപടി കേട്ടപ്പോള്‍ ഏലിയാവ് പറഞ്ഞു “നീ പോയി ഞാൻ പറയുന്നതു പോലെ ചെയ്യുക, എനിക്കും, നിനക്കും നിന്റെ മകനും ഓരോ അപ്പം വീതം ഉണ്ടാക്കുക. അപ്രകാരം ചെയ്താൽ ദൈവം നിലത്ത് മഴ പെയ്യിക്കുന്നതു വരെ ഭരണിയിലെ എണ്ണയും കലത്തിലെ മാവും കുറയുകയില്ല”.  അവള്‍ പ്രവാചകൻ പറഞ്ഞതു പോലെ അനുസരിച്ചു, പ്രവാചകന്റെ വചനം അവ്വണ്ണം നിവൃത്തിയായി.  ഈ മഹാത്ഭുതത്തിനു ശേഷം കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ മകൻ മരിച്ചുപോയി.  അവള്‍ പ്രവാചകനായ ഏലിയാവിന്റെ അടുത്തേയ്ക്ക് അഭയത്തിനായി ഓടിച്ചെന്നു പറഞ്ഞു “നിനക്ക്  എന്നോട് എന്താണുളളത്? എന്റെ പാപം ഓർമ്മിപ്പികുവാനും എന്റെ മകനെ കൊല്ലുവാനുമാണോ നീ എന്റെ വീട്ടിൽ വന്നത്?”  ഏലിയാവ് കുട്ടിയെ തന്റെ മുറിയിലേക്ക് എടുത്തു കൊണ്ടു പോയി, ദൈവത്തോട് നിലവിളിച്ചു, മൂന്ന് പ്രാവശ്യം അവന്റെ മേൽ കിടന്ന്, “കർത്താവേ, ഈ കുട്ടിയുടെ ജീവൻ തിരികെ തരേണമേ”  എന്ന് നിലവിളിച്ചു.  ദൈവം ഏലിയാവിന്റെ നിലവിളികേട്ടു, ആ പൈതലിന്റെ ജീവൻ അവനിലേക്ക് മടങ്ങിവന്നു.  ഏലിയാവ് അവനെ അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുവന്നപ്പോള്‍ അവള്‍ പറഞ്ഞു “നീ ഒരു ദൈവ പുരുഷനാണെന്നും സത്യമാണ് സംസാരിക്കുന്നതെന്നും ഇപ്പോള്‍ ഞാൻ അറിയിന്നു”.

പ്രായോഗികം

ആ വിധവയോട് ഇങ്ങനെ ചോദിക്കുന്നത് അനുചിതമാണ് “ഇപ്പോള്‍ നിങ്ങള്‍ക്ക് ശരിക്കും ഉറപ്പായോ”? ഈ പ്രവാചകനിലൂടെ ദൈവം അരുളിചെയ്ത വാക്കുകള്‍ അവളെയും മകനെയും പട്ടിണിയിൽ നിന്നും മരണത്തിൽ നിന്നും രക്ഷിച്ചു.  ക്ഷാമകാലം തീരുന്നതുവരെ ഒരിക്കലും എണ്ണ വറ്റാത്ത ഒരു ഭരണിയെയും മാവ് കുറയാത്ത ഒരു കലത്തെയും കുറിച്ച് അവളോട് ഈ പ്രവാചകൻ പറയുകയും അവ രണ്ടും അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തിരുന്നു.  എന്നാൽ അവളുടെ മകൻ മരിച്ചപ്പോള്‍ അവള്‍ ഈ പ്രവാചകനിലൂടെ സംഭവിച്ച ഈ അത്ഭുതം വളരെ വേഗം മറന്നു എന്നത് അംബരപ്പിക്കുന്ന കാര്യമാണ്. ഈ സ്ത്രീയുടെ അനുഭവം നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു. ദൈവത്തിന് ഒരു മാറ്റവും ഉണ്ടാകുന്നില്ല. കുട്ടി മരിച്ചത് വാസ്തവമാണ് എന്ന് വിധവക്കു തോന്നി. പക്ഷേ യഥാർത്തിൽ അത് വാസ്തവമല്ലാതായി മാറി കാരണം ദൈവം അവളുടെ മകനെ ഉയർത്തെഴുന്നേൽപ്പിച്ചു. മകനെ ജീവനോടെ ഏൽപ്പിച്ചപ്പോള്‍ അവള്‍ പറഞ്ഞു “ഇപ്പോള്‍ നീ ഒരു ദൈവ പുരുഷനെന്നും നീ പറയുന്നത് സത്യമെന്നും അറിയുന്നു”.  നോക്കുക! മനുഷ്യന്റെ അംഗീകാരങ്ങള്‍ സമയത്തിനൊത്ത് മാറുന്നു പക്ഷേ ദൈവത്തിന് മാറ്റമില്ല.  നമ്മെ പ്രാണനുതുല്ല്യം സ്നേഹിക്കുന്ന ഈ ദൈവത്തെ പ്രസാദിപ്പിക്കുവാൻ ഒരിക്കലും മറക്കരുത്. സാഹചര്യങ്ങള്‍ മാറാം പക്ഷേ ദൈവം അനന്യൻ തന്നെ.

പ്രാർത്ഥന

പിതാവേ!

പലപ്പോഴും ഞാൻ അങ്ങയുടെ ശബ്ദം കേട്ട് അനുസരിക്കാൻ ശ്രമിക്കാറുണ്ട് എന്നാൽ മറ്റുളളവർ അതിനെ അനാവശ്യമായി കാണുകയും പരിഹസിക്കുകയും ചെയ്യാറുണ്ട്. മനുഷ്യന്റെ അംഗീകാരത്തിനു പകരം അങ്ങയുടെ വാക്കുകള്‍ക്ക് പ്രാധാന്യം നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ വാക്കുകളിൽനിന്ന് മാറാതെ നിൽപ്പാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ