Uncategorized

“എനിക്ക് പ്രവർത്തിക്കാൻ തക്കവണ്ണം നിങ്ങളുടെ കൈയ്യിൽ എന്തുണ്ട്?”

വചനം

2 രാജാക്കന്മാർ 4 : 2

“എലീശ അവളോടു: ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ  മറ്റൊന്നും ഇല്ല എന്നു അവൾ പറഞ്ഞു.”

നിരീക്ഷണം

എലീശ പ്രവാചകന്റെ ശിഷ്യന്മാരിൽ ഒരാള്‍ മരിച്ചു.  അവന്റെ ഭാര്യ എലീശയുടെ അടുക്കൽ സഹായത്തിനായി അപേക്ഷിക്കുന്നു “എന്റെ ഭർത്താവ് മരിച്ചു, ഇപ്പോള്‍ അവന്റെ കടക്കാർ വന്ന് എന്റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കികൊണ്ട് പോകുവാൻ പോകുന്നു.  എന്നെ സഹായിക്കുക” എലീശ ചോദിച്ചു “എനിക്ക് പ്രവർത്തിക്കാൻ തക്കവണ്ണം നിങ്ങളുടെ കൈയ്യിൽ എന്തുണ്ട്?”

പ്രായോഗികം

പ്രവാചക ശിഷ്യന്റെ ഭാര്യ എലീശയോട് എന്റെ വീട്ടിൽ ഒരു ഭരണി എണ്ണ ഉണ്ട് എന്ന് പറഞ്ഞു.  എന്നാൽ നിങ്ങളുടെ അയൽക്കാരോട് അവരുടെ പക്കലുളള വെറും പാത്രങ്ങള്‍ വാങ്ങുവാനും, അതിനുശേഷം നിങ്ങളുടെ ഭരണിയിൽ നിന്ന് ഒഴിഞ്ഞ പാത്രങ്ങളിലേക്ക് എണ്ണ പകരുവാനും ആവശ്യപ്പെട്ടു.  എല്ലാ പാത്രങ്ങളും നിറച്ച ശേഷം നിറഞ്ഞ എണ്ണ വിൽക്കുക അതിലൂടെ കടം വീട്ടാൻ മതിയായ പണം ലഭിക്കും എന്ന് ഉപദേശിച്ചു. ആ സ്ത്രീ പ്രവാചകൻ പറഞ്ഞതു പോലെ ചെയ്തു അവരുടെ കടം തീർത്തു. അതെ!  അതൊരു അത്ഭുതമായിരിന്നു.  എന്നാൽ ആ അത്ഭുതം തുടങ്ങാൻ എന്തെങ്കിലും ഒന്ന് വേണമെന്ന് എലീശ പറഞ്ഞു.  ഫറവോനോട് സംസാരിക്കാൻ മോശ ഭയപ്പെട്ടപ്പോള്‍ ദൈവം ചോദിച്ചു, “നിന്റെ കൈയ്യിൽ എന്തുണ്ട്?” മോശ പറഞ്ഞു ഒരു വടി അത് നിലത്ത് എറിയാൻ ദൈവം കല്പിച്ചു മോശ അനുസരിച്ചു, ആ വടി ഒരു സർപ്പമായി മാറി.  ദൈവം അവനോട് അത് എടുക്കാൻ പറഞ്ഞു മോശ അനുസരിച്ചപ്പോള്‍ അത് വീണ്ടും വടിയായി മാറി.  ആ അത്ഭുത വടിയിലൂടെ ദൈവം ധാരാളം ബാധകളെ അയക്കുകയും അത്ഭുതങ്ങള്‍ ചെയ്യുകയും ചെയ്തത് ഫറവോന് ദോഷമായി മാറി.  നിങ്ങള്‍ക്ക് ഒരു ആത്ഭുതം ആവശ്യമാണെങ്കിൽ ദൈവം നിങ്ങളോട് ചോദിച്ചേക്കാം! “എനിക്ക് പ്രവർത്തിക്കാൻ തക്കവണ്ണം നിങ്ങളുടെ കൈയ്യിൽ എന്തുണ്ട്?” അതിന് മറുപടി പറയാൻ തയ്യാറായാൽ ജീവിതത്തിൽ ഒരത്ഭുതം തീർച്ചയായും ദൈവം ചെയ്യും. ഒരു പക്ഷേ, മറുപടി താങ്കളുടെ ജീവിതമായിരിക്കാം, അതല്ലെങ്കിൽ ഒരു ഉറച്ച തീരുമാനമായിരിക്കാം. അതെ! ദൈവത്തിന് അത് ധാരാളം മതി.

പ്രാർത്ഥന

കർത്താവേ,

എന്റെ ജീവിതത്തിൽ ഒരത്ഭുതം സംഭവിക്കാനും അത് ഏറ്റെടുക്കുവാനും എനിക്ക് കൃപ നൽകേണമേ.  എന്റെ കുറവുകള്‍ പരിശോധിച്ച് എന്നെ അനുദിനം ശോദന ചെയ്യണമേ! ആമേൻ