Uncategorized

“ഏക ദൈവം”

വചനം

1 തിമൊഥെയൊസ് 1 : 17

“നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.”

നിരീക്ഷണം

ഒരു ആരാധനാ ഗീതമാക്കിയാൽ നിറുത്താതെ ആലപിക്കാൻ കഴിയുന്ന ഒരു വേദ വാക്യമാണിത്. തിമൊഥെയൊസിന്റെ അദ്ധ്യാപകനായ വിശുദ്ധ പൌലോസ് എഴുതീയ ആദ്യ ലേഖനത്തിലെ ഒരു ഭാഗമാണിത്.  ഈ രണ്ടു ലേഖനങ്ങളിലായി തന്റെ ശിഷ്യനോട് ധാരാളം പ്രധാനകാര്യങ്ങള്‍ ഉപദേശിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാന്യമുളളത് – ദൈവം നിത്യനും, അമർത്യനും, അദൃശ്യനുമാണെന്നും “ഏക ദൈവം” ആണെന്നും തിമൊഥെയൊസിനെ ഓർമ്മിപ്പിക്കുന്നതാണ്.

പ്രായോഗികം

ഈ ലോകത്തിന്റെ ദൈവങ്ങളെക്കുറിച്ച് ചിന്തിച്ചാൽ , മിക്കവയും ആകർഷണീമാണെന്ന് കാണാൻ കഴിയും. സാത്താൻ, തന്റെ അടിമത്വത്തിൽ ആക്കുവാൻ ഉപയോഗിക്കുന്ന മറ്റ് ചില മാർഗ്ഗങ്ങളാണ് മയക്കുമരുന്ന്, മദ്യം, അവിഹിത ലൈംഗീകത, അശ്ശീലസാഹിത്യങ്ങള്‍, പണത്തോടുളള സ്നേഹം, സംഘട്ടനം എന്നിങ്ങനെ ധാരാളം കാര്യങ്ങള്‍ കാണുവാൻ കഴിയും.    നാം എല്ലാപേരും പ്രത്യക്ഷമായോ പരോക്ഷമായോ സംസാരിക്കാത്ത, കേള്‍ക്കാത്ത, അല്ലെങ്കിൽ ജീവനില്ലാത്ത ദൈവങ്ങളെ സേവിച്ചിട്ടില്ലെന്ന് സത്യസന്ധമായി പറയുവാൻ കഴിയുമോ? ഇല്ല! വാസ്തവത്തിൽ പൈശാചികനിൽ നിന്നും മോചിതരാകുകയും യഥാർത്ഥ ജീവിതം നേടുന്നതിന് രക്ഷകനായ യേശുവിനെ കണ്ടെത്തുകയും വേണം! എന്തുകൊണ്ടാണ് അങ്ങനെ പറയാൻ കഴിയുന്നത്? കാരണം അത് സത്യമാണ്, “ഏക ദൈവം” യുഗങ്ങളുടെ പാറയായ യഹോവയാണ്, അവൻ ജീവിച്ചിരിക്കുന്നു, അവൻ തന്നെ വഴിയും, സത്യവും, ജീവനുമാകുന്നു. ഇന്ന് നിങ്ങള്‍ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ തന്റെ സ്നേഹത്തിന്റെ കരങ്ങളിൽ സ്വീകരിക്കുവാൻ ദൈവം തയ്യാറാണ്.

പ്രാർത്ഥന

കർത്താവേ,

ഞാൻ അങ്ങയെ “ഏക ദൈവം”  ആയി അംഗീകരിക്കുന്നു. നരകത്തിൽ തളളിയിടുവാൻ ശ്രമിക്കുന്ന പിശാചിന്റെ പുറകേപോകാതെ അങ്ങയിൽ മാത്രം ആശ്രയിച്ച് അന്ത്യത്തോളം നിലനിൽക്കുന്ന സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ എന്നെ സഹായിക്കേണമേ. ആമേൻ