Uncategorized

“നേരായ ചിന്ത നേരായ ജീവിതം”

വചനം

യെശയ്യാ 1 : 5

“ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.”

നിരീക്ഷണം

യഹൂദാജനത്തോട് അറിയിക്കേണ്ടതിന് ദൈവം യെശയ്യാ പ്രവാചകനോട് പറഞ്ഞ വാക്കുകളാണിത് “അടിച്ചിട്ട്” എന്ന വാക്കിന്റെ അർത്ഥം അവർ ദൈവത്തിൽനിന്ന് നിരന്തരമായി പിൻമാറുക നിമിത്തം ശിക്ഷിക്കപ്പെടുന്നു എന്നതാണ്.  ദൈവത്തിൽ നിന്ന് അകന്നുപോകുന്നവർക്ക് സകലവും നഷ്ടപ്പെടുന്നു.  ഈ പിൻതിരിയൽ ചിന്തയിൽ നിന്ന് ഉടലെടുക്കുന്നു.  അതിനാൽ, യെശയ്യാ പ്രവാചകൻ അവരെക്കുറിച്ച് അവരുടെ തലയ്ക്ക് പരിക്കേറ്റിരിക്കുന്നു, ഹൃദയം മുഴുവൻ രോഗം പിടിച്ചും ഇരിക്കുന്നു എന്ന് അരുളിചെയ്തു. യഹൂദരെ സംബന്ധിച്ചിടത്തോളം, മോശമയ ചിന്തകള്‍ നികൃഷ്ടമായ തിരഞ്ഞെടുപ്പുകളായി മാറി അതിൻഫലമായി, അവർ ദൈവത്തെ വിട്ട് പിൻതിരിഞ്ഞു , യിസ്രായേൽ മുഴുവൻ കഷ്ടതയിൽ അകപ്പെടുകയും ശത്രുക്കള്‍ അവരെ നശിപ്പിക്കുകയും ചെയ്തു.

പ്രായോഗികം

യെശയ്യാ പ്രവാചകൻ മുഖാന്തരം ദൈവം യഹൂദാജനത്തോടാണ് ഇത് അരുളിചെയ്തെങ്കിലും ഇത് ഓരോ വ്യക്തിയ്ക്കും ബാധകമാണ്. ശരിയായി ചിന്തിക്കാത്തിടത്തോളം കാലം ശരിയായി ജീവിക്കുവാൻ കഴിയുകയില്ല. ചിന്തകള്‍ പ്രവൃത്തികളായി മാറുന്നു . പ്രവൃത്തികള്‍ ചില വികാരങ്ങളെ ഉണർത്തുന്നു.  മസ്തിഷ്കം ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് വാസ്തവമാണ്, യിസ്രായേൽ ദൈവത്തെ സ്നേഹിക്കുകയും പിൻമാറ്റത്തിലായി ദൈവത്തിനെതിരെ മത്സരിക്കുകയും ചെയ്തുകൊണ്ടിരുന്നു. നമ്മെ സംബന്ധിച്ചും ഇത് വാസ്തവമാണ്, ഒരു നിമിഷം നാം കർത്താവിനൊപ്പമാകുമ്പോള്‍, ചിന്തയും പ്രവർത്തിയും നന്നായിരിക്കും എന്നാൽ അടുത്ത നിമിഷത്തിൽ കർത്താവിനെ പൻതുടരുന്നതിൽ നിന്നും പിന്തിരിയുകയും സ്വന്ത ഇഷ്ടപ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്നു. ജീവിതം വിനോദമല്ല. വിനോദ അവസരങ്ങളിൽ കാണാറുളള തീവണ്ടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. എന്നാൽ ജീവിതം കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ആകരുതെന്ന് ദൈവം നമ്മോട് ആവശ്യപ്പെയുന്നു. “പൈതലേ!” എന്തിനാണ് സ്വന്ത ചിന്തയ്ക്ക് വഴങ്ങി, ജീവിതം പാപത്തിന് അടിമപ്പെട്ട് പോക്കുന്നത്? ദൈവഹിത പ്രകാരം ജീവിതം ക്രമീകരിക്കുമ്പോള്‍ സന്തോഷം നിലനിൽക്കും.  ഇത്തരത്തിൽ ജീവിക്കുന്നവർക്ക് ജീവിതത്തിന്റെ അർത്ഥം മനസ്സിലാകും. അതുകൊണ്ട് കയറിയും ഇറങ്ങിയും ഉളള ആത്മിയ ജീവിതം നയിക്കാതെ കർത്താവിനോട് ചേർന്ന് സുസ്തിരമായ ഒരു ക്രീസ്തീയ ജീവിതം നയിച്ച് അനുഗ്രഹം പ്രാപിക്കാം.

പ്രാർത്ഥന

കർത്താവേ,

അങ്ങയുടെ ഇഷ്ടം ചെയ്തു നേരായി ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.  പലപ്പോഴും ഞാൻ എടുത്ത തീരുമാനങ്ങളിൽ നിന്നും പിൻമാറിയിട്ടുണ്ട്, എന്നോട് ക്ഷമിക്കേണമേ.  ഇനിയുളള എന്റെ ജീവിതം അങ്ങയോട് ചേർന്ന് മുന്നേറുവാൻ ഞാൻ ആഗ്രഹിക്കുന്നു അതിന് എന്നെ സഹായിക്കേണമേ. ആമേൻ