Uncategorized

“എന്തു ചെയ്തുതരണം?”

വചനം

മത്തായി 20 : 32

യേശു നിന്നു അവരെ വിളിച്ചു: “ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു” എന്നു ചോദിച്ചു.

നിരീക്ഷണം

കാഴ്ച ശക്തി നഷ്ടപ്പെട്ട രണ്ട് പേർ യേശുക്രിസ്തു നടന്നുപോയപ്പോള്‍, ദാവീദ് പുത്രാ ഞങ്ങളോട് കരുണ തോന്നേണമേ എന്ന് നിലവിളിച്ചു. യേശു അവരോട് ഞാൻ നിങ്ങള്‍ക്ക് എന്തു ചെയ്തു തരേണം? എന്ന് ചോദിച്ചു.

പ്രായോഗികം

ദൈവ വചനത്തിൽ ഈ ഭാഗം വായിക്കുമ്പോള്‍ കാഴ്ച ശക്തി നഷ്ടപ്പെട്ട ആ രണ്ടുപേർ സുഖം പ്രാപിക്കുവാൻ വളരെ ആഗ്രഹിച്ചിരുന്നു എന്ന് അവരുടെ നിലവിളിയിൽ നിന്ന് വ്യക്തമാണ്. എന്നാൽ പുറമേ കാണുന്നതുപോലെ അയിരിക്കില്ല അവരുടെ മനസ്സിലെ ആഗ്രഹം എന്ന തുകൊണ്ടായിരിക്കാം യേശു ഞാൻ നിങ്ങള്‍ക്ക് എന്തു ചെയ്തു തരേണം എന്ന് ചോദിച്ചത്. ഈ ദിവസം ശരിക്കും ദൈവം നിങ്ങള്‍ക്ക് എന്താണ് ചെയ്തു തരേണ്ടത്? നമ്മുടെ ഹൃദയത്തിലെ ആഗ്രഹം എന്ത് എന്ന് ദൈവം നന്നായി മനസ്സിലാക്കിയതിനുശേഷം മാത്രമേ ദൈവം നമ്മെ സഹായിക്കുവാൻ തുടങ്ങുകയുള്ളു. അതുകൊണ്ടാണ് നമ്മെ സഹായിക്കുന്നതിനു മുമ്പ് യേശു ആദ്യം ചോദിക്കും താങ്കള്‍ക്ക് എന്താണ് ഞാൻ ചെയ്തു തരേണ്ടത്? താങ്കളുടെ ആവശ്യം ഹൃദയങ്ങമായി ദൈവത്തോട് പറഞ്ഞാൽ അത് കൃത്യമായി ചെയ്തു തരുവാൻ ഇന്നും മതിയായ ദൈവമാണ് കർത്താവായ യേശുക്രിസ്തു.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത്തെക്കുറിച്ച് നല്ല കാഴ്ചപ്പാട് പ്രാപിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. എന്നെ നന്നായി മനസ്സിലാക്കി എന്റെ ഹൃദയത്തിലെ ആഗ്രഹം എനിക്ക് നൽക്കുമാറാകേണമേ. ആമേൻ