Uncategorized

“സ്വന്തം കുടുംബത്തെയും അനുഗ്രഹിക്കുവാൻ ഓർക്കുക”

വചനം

1 ദിനവൃത്താന്തം 16 : 43

പിന്നെ സർവ്വജനവും ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.

നിരീക്ഷണം

ദാവീദ് രാജാവ് കർത്താവിന്റെ പെട്ടകം വീണ്ടെടുത്ത് യെരുശലേം നഗരത്തിൽ കൊണ്ട് സ്ഥാച്ചു. അവിടെ ശുശ്രൂഷിക്കുവാൻ അദ്ദേഹം തന്റെ മുഖ്യ സംഗീതക്കാരനും ശുശ്രൂഷകനുമായ ആസാഫിനോടും കൂട്ടാളികളോടും ആവശ്യപ്പെട്ടു.  കർത്താവിന്റെ ആരാധനയെ പുനഃസ്ഥാപിച്ച ശേഷം ദാവീദ് എല്ലാ ജനങ്ങളെയും അവരവരുടെ സ്വന്തം വീടുകളിലേയ്ക്ക് മടക്കി അയച്ചു. ദാവീദ് തന്റെ വീട്ടിലേയ്ക്കും പോയി സ്വന്തം കുടുംബത്തെ അനുഗ്രഹിച്ചു.

പ്രായോഗികം

ദാവീദ് രാജാവിന് സ്വന്തം കുടുംബത്തെ അനുഗ്രഹിക്കുവാൻ ഒരു നല്ല ഹൃദയം ഉണ്ടായിരുന്നു എന്നത് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയും. പലരും തങ്ങളുടെ ഓരോ ദിവസവും ഉള്ള ദൗത്യത്തിൽ മയങ്ങിപ്പോകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ അവരുടെ ഏറ്റവും വലിയ ദൗത്യം അവർ മറക്കുന്നു. ആ ദൗത്യമാണ് അവരുടെ സ്വന്തം കുടുംബത്തെ അനുഗ്രഹിക്കുക എന്നത്. ഭാവിയിൽ നമുക്ക് എന്തൊക്കെ മഹത്തായ കാര്യങ്ങള്‍ ചെയ്യേണ്ടി വരുകയോ അല്ല ഇപ്പോള്‍ തന്നെ ഒത്തിരി ദൗത്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെങ്കിലും നിങ്ങളുടെ സ്വന്തം കുടുംബത്തെ അനുഗ്രഹിക്കുവാൻ മറന്നു പോകരുത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത്തിൽ എനിക്ക് ദാനമായി തന്ന എന്റെ കുടുംബത്തിനായി നന്ദി എനിക്ക് അവരോടുള്ള ദൗത്യം കൃത്യമായി നിർവ്വഹിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ