Uncategorized

“വിജയത്തിന്റെ തത്വങ്ങള്‍”

വചനം

2 ശമുവേൽ 8 : 6

ഇങ്ങനെ ദാവീദ് ചെന്നിടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

നിരീക്ഷണം

ഇതൊരു ചിന്തനീയമായ പ്രസ്ഥാവനയാണ് കാരണം ദാവീദിന് ചെന്നിടത്തൊക്കെയും എല്ലായിപ്പോഴും വിജയം ലഭിച്ചിരുന്നില്ല. ഈ ഭാഗത്ത് ദാവീദ് ചെന്നിടത്തൊക്കെയും യഹോവ അവന്നു ജയം നല്കി എന്ന് പറയുപ്പോള്‍ നമുക്ക് ചോദിക്കാം ആ വിജയത്തിന്റെ ത്വങ്ങള്‍ എന്തൊക്കെയാണ്?

പ്രായോഗികം

ദാവീദും അവന്റെ ആളുകളും യുദ്ധം അഭ്യസിച്ചിരുന്നു എന്നതിൽ സംശയമില്ല. ദാവീദ് ഒരു കല്ല് കൊണ്ട് ഭീമനായ ഗോല്യാത്തിനെ കൊന്നതു മുതൽ എല്ലാതലത്തിലും അവൻ യുദ്ധം അഭ്യസിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തു. എന്നാൽ യിസ്രായേലിലെ പലരാജാക്കന്മാരും അവരുടെ യുദ്ധത്തിൽ തോൽക്കുന്നത് കാണുവാൻ കഴിയും. ഈ അധ്യായത്തിന്റെ പതിനഞ്ചാം വാക്യത്തിൽ ദാവീദ് യിസ്രായേൽ ഭരിച്ച കാലത്തൊക്കെയും തന്റെ “എല്ലാ ജനങ്ങള്‍ക്കും” നീതിയും ന്യായവും പ്രവർത്തിച്ചു എന്ന് എഴുത്തുകാരൻ പറയുന്നു. തീർച്ചയായും ചില രാജാക്കന്മാർ ചിലർക്ക് നീതിയും ന്യായവും നടത്തി കൊടുത്തു എന്നത് ശരി തന്നെയാണ്. എന്നാൽ ചരിത്രത്തിൽ എത്ര നേതാക്കന്മാർ “എല്ലാവർക്കും” നീതിയും ന്യായവും നടത്തി കൊടുത്തിട്ടുണ്ട്? അതെ! ദാവീദ് രാജാവിനെ എല്ലായിടത്തും വിജയം കൊടുത്തത് ദൈവമാണ്. പക്ഷേ അങ്ങനെ ദൈവം ചെയ്യുവാൻ ദൈവത്തെ പ്രേരിപ്പിച്ചത് ദാവീദിന്റെ വിജയ തത്വമായ “എല്ലാ വർക്കും” നീതിയും ന്യായവും നടത്തികൊടുക്കുക എന്നതു തന്നെയാണ്!

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് സഹായം ചെയ്യുവാൻ കഴിയുന്ന എല്ലാവർക്കും നീതിയും ന്യായവും നടത്തികൊടുക്കുവാൻ എനിക്ക് അങ്ങയുടെ സഹായം ആവശ്യമാണ്. അതിനായി അങ്ങയുടെ കൃപ എനിക്ക് നൽകുമാറാകേണമേ. ആമേൻ