Uncategorized

“കുറ്റം സമ്മതിക്കുക”

വചനം

2 ശമുവേൽ 12 : 13

ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.

നിരീക്ഷണം

ദാവീദ് രാജാവ് ബേർശേബയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. അത് നാഥാൻ പ്രവാചകൻ വീട്ടിൽവന്ന് നേരിട്ട് തന്റെ പാപത്തെ ദാവിദ് രാജാവിനെ ഉണർത്തിച്ചപ്പോള്‍ ദാവീദ് ദൈവമുമ്പാകെ വീണ് തന്റെ തെറ്റിനെ സമ്മതിച്ച് ഏറ്റു പറഞ്ഞു.

പ്രായോഗികം

നമ്മുടെ ജീവിത്തിൽ കുറ്റബോധത്തോടെ ജീവിക്കുന്നതിനെക്കാള്‍ മോശമായ മറ്റൊന്നില്ല. നമ്മിൽ കുറ്റബോധം ഇരിക്കുമ്പോള്‍ തന്നെ നാം എന്നും ചെയ്യുന്ന എല്ലാകാര്യങ്ങളും ചെയ്യുകയും മുന്നോട്ട് പോകുകയും ചെയ്യും. ഹൃദയത്തിൽ നാം ചെയ്ത പാപത്തിന്റെ കുറ്റബോധം നമ്മെ വല്ലാതെ അലട്ടികൊണ്ടിരിക്കും അത് നമ്മുടെ പ്രവർത്തന ക്ഷമതയെ കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട് നാം ചെയ്യുണ്ട ഏറ്റവും നല്ലകാര്യം കുറ്റം സമ്മതിക്കുക എന്നത് തന്നെയാണ്. അങ്ങനെ സമ്മതിക്കുന്നത് വളരെ പ്രയാസമായിരിക്കും. പാപത്തിന്റെ ആഴമനുസരിച്ച് അതിൽനിന്ന് മോചനം നേടുവാനും സമയം എടുക്കും. എന്നാൽ കാലക്രമേണ കാര്യങ്ങള്‍ ശരിയാകും, തുടർന്ന് അവശേഷിക്കുന്ന പാടുകള്‍ ഉണ്ടിയരിക്കും പക്ഷേ അത് മായുന്ന ഒരു സമയം വരും. നമുക്ക് പാപം മറച്ചുവയ്ക്കാം എന്നാൽ അത് കുറച്ചുകാലം മാത്രം. തുരുമ്പിനെ പെയിന്റ് അടിച്ച് മറയ്ക്കുവാൻ കഴിയുകയില്ല കാരണം അത് എന്നായാലും പുറത്തുകാണും അതുപോലെ പാപത്തെയും മയ്ക്കുവാൻ കഴിയുകയില്ല ആകയാൽ പാപത്തെ ഏറ്റു പറഞ്ഞ് ഉപേക്ഷിച്ച് ദൈവത്തിൽ നിന്നുള്ള പാപക്ഷമ ഏറ്റുവാങ്ങി നല്ലൊരു ദൈവ പൈതലായി ജീവിക്കുവാൻ ശ്രമിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഒരു ശിദ്ധമനഃസാക്ഷി സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ