Uncategorized

“എന്റെ പ്രവാചകരെ വിഡ്ഢി എന്ന് വിളിക്കുന്നു”

വചനം

ഹോശേയ 9 : 7

സന്ദർശനകാലം വന്നിരിക്കുന്നു; പ്രതികാര ദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യ ബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ  ഭ്രാന്തനും എന്നു യിസ്രായേൽ അറിയും.  

നിരീക്ഷണം

ഹോശേയ ദൈവത്തിന്റെ പ്രവാചകനായിരുന്നു. യിസ്രായേൽ ജനം ആദ്യ സ്നേഹത്തിലേക്ക് മടങ്ങി വരണമെന്ന് ദൈവം എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തമായിരുന്നു ഈ പ്രവാചകന്റെ ജീവിതം. ഇതേ പ്രവാചന പുസ്തകത്തിന്റെ പതിനൊന്നാം അധ്യായത്തിൽ ദൈവം തന്റെ സ്വന്തം കോപത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് വായിക്കുവാൻ കഴിയും. ദൈവം ഇപ്രകാരം അരുളിചെയ്തു “എന്റെ ഹൃദയം നിങ്ങളിലേക്ക് തിരിഞ്ഞ് നിങ്ങളോടുളള അനുകമ്പകൊണ്ട് നിറഞ്ഞിരിക്കുന്നു.  ഞാൻ നിങ്ങളെ നശിപ്പിക്കുകയില്ല, എന്റെ നീരസം നിങ്ങളിൽ നിന്ന് മാറ്റിയിരിക്കുന്നു”. ദൈവം യിസ്രായേലിലേക്ക് അയക്കുന്ന പ്രവാചകന്മാരോട് വളരെ ക്രൂരമായി യിസ്രായേൽ ജനം പെരുമാറുന്നതിൽ ദൈവത്തിന് രോഷവും നീരസവും തോന്നി “എന്റെ പ്രവാചകരെ വിഡ്ഢി” എന്ന് വിളിച്ച് കളിയാക്കുന്നു.

പ്രായോഗികം

ഒരു നിമിഷം നിങ്ങളുടെചിന്ത തിരിഞ്ഞ് നിങ്ങളെ തന്നെ ദൈവത്തിന്റെ സ്ഥാനത്ത് നിന്നും ചിന്തിക്കുവാൻ ശ്രമിക്കാമോ? യിസ്രായേൽ ജനം ദൈവത്തെവിട്ട് അകലുന്ന മനോഭാവത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അവർക്ക് നാശം ഭവിക്കുമെന്ന ദൈവീക ന്യായവിധി അറിയിപ്പാൻ ദൈവം തന്റെ അഭിഷിക്ത പ്രവാചകന്മാരെ അവരുടെ അടുക്കലേക്ക് അയയ്ക്കുകയും വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ചുളള ദൈവത്തിന്റെ മുന്നറിയിപ്പിനെ ദൈവത്തിന്റെ ശബ്ദമായി കരുതുന്നതിനു പകരം ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുന്ന പ്രവാചകന്മാരെ വിഡ്ഢികളെപ്പോലെ യിസ്രായേൽ ജനം കൈകാര്യം ചെയ്യുന്നത് കാണുപ്പോള്‍ നിങ്ങള്‍ എന്തുചെയ്യും?  അതിന്റെ ഗൗരവം ഒന്ന് ചിന്തിച്ചുനോക്കൂ. ദൈവം എല്ലാം അറിയുന്ന ഈ പ്രപഞ്ചത്തിന്റെ പരമാധികാരിയാണ്.  യിസ്രായേൽജനം എന്നറിയപ്പെടുന്ന ഈ നിലക്കടലയുടെ മാത്രം വലുപ്പത്തിൽ തലച്ചോറുളള ചെറിയ ജനതയുമായി ഈ ദൈവത്തിന് ഇങ്ങനെ ഇടപെടേണ്ടിവരുന്നു എന്നത് ചിന്തിച്ചാൽ വളരെ നിരാശാജനകമായ കാര്യമാണ്.  ഈ മണ്ടന്മാർക്ക് ദൈവത്തിന്റെ അരുളപ്പാടുകളെ അറിയിക്കുന്നവരെ വിഡ്ഢികള്‍ എന്ന് വിളിക്കുവാനുളള ധൈര്യം എങ്ങനെ ഉണ്ടായി? എന്നാൽ ഇന്നത്തെ ലോകത്തിന്റെ അവസ്ഥയും വിത്യസ്തമല്ല, ആധുനിക മാധ്യമങ്ങളുടെ സഹായത്താൽ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്ന ദൈവദാസന്മരെ അവരുടെ ദൗത്യത്തിൽ നിന്ന് പിൻതിരിപ്പിക്കുവാൻ എല്ലാ അവസരങ്ങളും തന്ത്രപരമായി ആലോചിക്കുകയും അവർക്കെതിരെ പോരാടുകയും ചെയ്യുന്നവർ ഇന്നും ധാരാളം ഉണ്ട്. ദൈവത്തിന്റെ പ്രവാചകന്മാരെ “വിഡ്ഢികള്‍” എന്നു വിളിച്ച ജനമായ യിസ്രായേലിന്റെ അവസ്ഥപോലെ തന്നെ ഇന്നത്തെ ജനത്തിനും സംഭവിക്കും.  എന്നാൽ ജനം മാനസാന്തരപ്പെട്ടാൽ അവരെ തിരികെ സ്വീകരിപ്പാൻ ദൈവത്തിനു മനസ്സുണ്ട് എന്നത് വാസ്ഥവമാണ്. ദൈവത്തെ ഭയപ്പെടുന്ന ഏവരമേ, ദൈവവചനത്തിനായി നമ്മുക്ക് കതോർക്കാം. ദൈവ വചനത്തെയും ദൈവ ദാസന്മാരെയും ബഹുമാനിക്കാം.

പ്രാർത്ഥന

കർത്താവേ,

അങ്ങ് അയക്കുന്ന അങ്ങയുടെ ദാസന്മാരെ  ആദരിക്കുവാൻ എന്നെ സഹായിക്കേണമേ.  ദൈവ കോപത്തിൽ നിന്ന് എന്നെ രക്ഷിപ്പാൻ തക്ക ദൈവവചനം പറഞ്ഞു തന്ന് എന്നെ ഉറപ്പിച്ചവരെ അങ്ങ് അനുഗ്രഹിക്കേണമേ. ആമേൻ