Uncategorized

 “സങ്കൽപ്പികാനാവാത്ത ദൈവ ക്ഷമ”

വചനം

ഹോശേയ 3 : 3

നീ ബഹുകാലം അടങ്ങിപ്പാർക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പുരുഷന്നു പരിഗ്രഹമായിരിക്കയോ അരുതു;  ഞാനും അങ്ങനെ തന്നേ ചെയ്യും എന്നു പറഞ്ഞു.

നിരീക്ഷണം

ഒരു വേശ്യയായ ഗോമരിനെ വിവാഹം കഴിക്കണമെന്ന് ഹോശേയ പ്രവാചകനോട് ദൈവം അറിയിച്ചിരുന്നു.  ഗോമർ, ദൈവജനമായ ഇസ്രായേൽ വഴി തെറ്റി പോയതിനെയും, ജാതികളുടെ ദൈവങ്ങളെ സേവിക്കേണ്ടതിന് ഏക സത്യ ദൈവമായ യഹോവയെ ഉപേക്ഷിക്കയും ചെയ്തതിനെ പ്രതിനിധീകരിക്കേണ്ടതിനായിരുന്നു ഹോശേയ പ്രവാചകനോട് അങ്ങനെ ചെയ്യുവാൻ ദൈവം പറഞ്ഞത്. ഹോശേയ ഗോമാറിൽ കുട്ടികളുണ്ടായതിനുശേഷവും അവള്‍ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് വീണ്ടും തെരുവിൽ ചെന്ന് തന്റെ പഴയ വേശ്യയുടെ ജീവിതം തുടർന്നു. അധികം വൈകാതെ ദൈവം ഹോശേയയോട് അരുളിചെയ്തു “നീ തെരുവിൽ പോയി നിന്റെ ഭാര്യയെ കണ്ടെത്തി അവളോട് ക്ഷമിച്ച് വീട്ടിൽ ച്ചേർത്തു കൊളളുക”. വളരെ നിർഭാഗ്യകരമാണെങ്കിലും ഹോശേയ പ്രവാചകൻ ദൈവത്തെ അനുസരിച്ചു.  തന്റെ സഹധർമ്മിണിയെ കണ്ടെത്തി ഇപ്രകാരം ഇനി നീ ജീവിക്കരുതെന്നും തന്റെ ഭാര്യയായി മാത്രം ജീവിക്കണമെന്നും  ഉപദേശിച്ച്, വീണ്ടും തന്റെ ഭാര്യയായി സ്വീകരിച്ചു.

പ്രായോഗികം

ഇവടെ ഒരിക്കലും ക്ഷമിക്കുവാൻ കഴിയാത്ത ഒരു സാഹചര്യമാണെന്ന് കാണാം. വഴിപിഴച്ച ഭാര്യയെ തന്നിലേക്ക് മടക്കിവരുത്താൻ ഹോശേയ പ്രവാചകന് എന്താണ് ചെയ്യേണ്ടിയിരുന്നതെന്ന് ഒന്ന് ചിന്തിക്കാൻ കഴിയുമോ? ഹോശേയ, ദൈവം പറഞ്ഞതനുസരിച്ചാണ് വേശ്യയായ ഗോമരിനെ വിവാഹം കഴിച്ചത്.  അവർക്ക് കുട്ടികളും ഉണ്ടായി എന്നിട്ടും അവളുടെ ആഗ്രഹം വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകുകയെന്നതായിരുന്നു.  അങ്ങനെ അവള്‍ അവനെ വിട്ട് പിരിഞ്ഞ് വീണ്ടും പഴയ വേശ്യവൃത്തിയിലേക്ക് തിരിഞ്ഞു.  കാരണം അവള്‍ നയിച്ചിരുന്ന ജീവിത ശൈലിയിൽ കുടുങ്ങിയിരുന്നു.  എന്നാൽ ദൈവം വീണ്ടും പ്രവാചകനായ ഹോശേയെയോട് “ഗോമരിനെ തന്റെ വീട്ടിലേക്ക് മടക്കിവിളിക്കുക” എന്ന് അരുളി ചെയ്തു കാരണം ഇങ്ങനെ തന്നെ ദൈവം ഇസ്രായേലിനോടും ചെയ്യും.  അവർ എത്ര തന്നെ തന്നെ ഉപേക്ഷിച്ചു പോയാലും അവരുടെ പിന്നാലെ ചെന്ന് അവരെ മടക്കികൊണ്ടുവരും. ഹോശേയ ദൈവം പറഞ്ഞത് അനുസരിക്കുകയും തന്റെ കുഞ്ഞുങ്ങളുടെ അമ്മയായ ഗോമാരിനെ വേശ്യവൃത്തിയിൽ അകപ്പെട്ട് വഴിയിൽ അലഞ്ഞു നടന്നവളെ തന്റെ സ്വന്തം വീട്ടിൽ ചേർത്തുകൊണ്ടു.  ഇത് മാനുഷീക – ദൈവീക സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഇതുതന്നെയാണ് ദൈവവും നമ്മുക്കു നിരന്തരം ചെയ്യുന്നത്. നാം എത്ര കഠിന പാപിയായി കർത്താവിൽ നിന്നും അകന്നു പോയാലും ആ ക്രൂശിലെ ദൈവ സ്നേഹം വീണ്ടും നിർബന്ധിക്കുന്നു. ദയവായി ഈ ലേഖനത്തിന്റെ തലക്കെട്ട് ശ്രദ്ധിക്കുക “സങ്കൽപ്പികാനാവാത്ത ദൈവ ക്ഷമ”. പിൻമാറാതെ എപ്പോഴും കർത്താവിനോട് ചേർന്ന് നിൽക്കാം.

പ്രാർത്ഥന

കർത്താവേ,

എന്റെ കർത്താവും രക്ഷകനുമായ ദൈവമേ ഞാൻ അങ്ങയെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. പ്രലോഭനങ്ങളിൽ വഴങ്ങി അങ്ങയെ ഉപേക്ഷിച്ച് എന്റെ സ്വന്തം വഴിക്ക് തിരിഞ്ഞ് പാപത്തിലേക്ക് പോയിട്ടുണ്ട്. എന്നാൽ ഈ വേദഭാഗം പോലെ, നിരന്തരം എന്നെ തേടിവന്ന് അങ്ങയിലേക്ക് മടക്കി വരുത്തിയതിന് ഹൃദയപൂർവ്വം നന്ദി അർപ്പിക്കുന്നു. വിശ്വസ്തതയോടെ അങ്ങയെ സേവിക്കുവാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ!