Uncategorized

“എപ്പോള്‍ പ്രാർത്ഥിക്കണം?”

വചനം

യാക്കോബ് 5 : 13

നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ;

നിരീക്ഷണം

ലേഖന രചയിതാവായ യാക്കോബ് അപ്പോസ്തലൻ ഇപ്രകാരം പറയുന്നു. “നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവർ പ്രാർത്ഥിക്കട്ടെ”, അത് നാളെയോ അടുത്ത ആഴ്ചയോ അല്ല പകരം ഇപ്പോള്‍ തന്നെ.  ചില വ്യക്തികള്‍ പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോള്‍ മറ്റുളളവരോട് സഹായവും, ഉപദേശവും തേടുവാൻ അവരുടെ കയ്യിൽ ഒരു നീണ്ട ലിസ്റ്റ് ഉണ്ടാകും അതിൽ ഡോക്ടർമാർ, അഭിഭാഷകർ, ഇൻഷുറൻസ് ഏജന്റെുമാർ, ബാങ്ക് ഓഫീസർമാർ എന്നിവരുണ്ടാക്കും. എന്നാൽ വാസ്തവത്തിൽ ഇവരാരും സഹായംവേണ്ട ആ നിമിഷത്തിൽ അടുത്തെത്തുവാൻ കഴയാത്ത സാഹചര്യങ്ങളിൽ ആയിരിക്കും. എന്നാൽ ഏത് കഷ്ടതയുടെ അവസ്ഥയിൽ ആയിരിക്കുന്ന വ്യക്തിക്കും ഉടനടി വിളിക്കുവാനും വിളിച്ചാൽ മറുപടി തരുവാനും കിഴിവളളവനാണ് നമ്മുടെ ദൈവം. കർത്താവ് സമീപത്തുവന്ന് ഏത് പ്രശ്നത്തിനും പരിഹാരം തരും.  സ്വയം പരിഹരിക്കാൻ കഴിയാത്ത പ്രശ്നത്തിലൂടെയാണോ താങ്കങ്ങള്‍ ഇന്ന് കടന്നു പോകുന്നത്? എന്നാൽ വൈകാതെ, ദൈവത്തോട് പ്രാർത്ഥിക്കുക എന്നതാണ് ഏറ്റവും ഉചിതം.

പ്രായോഗികം

നിങ്ങളുടെ ഒരു ആത്മ മിത്രത്തിന് ഒരു മാറാരോഗം ഉണ്ടെന്നിരിക്കട്ടെ, അല്ലെങ്കിൽ വേണ്ടപ്പെട്ടവർ പ്രതീക്ഷിക്കാത്ത സമയത്ത് ലോകത്തുനിന്ന് മാറ്റപെട്ടു എന്നിരിക്കട്ടെ, ഇങ്ങനെയുളള സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കേണ്ടിവരും. ആ പ്രിയപ്പെട്ടവർക്കുവേണ്ടി എന്തു ചെയ്യുവാൻ കഴിയും എന്ന് വേവലാതിപ്പെടും. ഒരു നിമിഷം അവരുടെ കരം പിടിച്ച് ഒന്ന് പ്രാർത്ഥിക്കുവാൻ കഴിഞ്ഞാൽ ഈ ലോകത്തിൽ ലഭിക്കാത്ത ഒരു വലിയ സമാധാനം ആ വ്യക്തിയുടെ മേൽ പകർന്ന് ആശ്വസിപ്പിക്കുവാൻ കഴിവുളള സമാധാന പ്രഭുവായ ദൈവം ആ വ്യക്തിയെ അവരുടെ പരിഭ്രമത്തിൽ നിന്ന് മേചിതരാക്കും.  ഏതുകാര്യത്തിനെക്കാളും വളരെ പെട്ടന്ന് ചെയ്യുവാൻ കഴിയുന്ന കാര്യമാണല്ലോ പ്രാർത്ഥന!  അതുകൊണ്ടാണ് യാക്കോബ് അപ്പോസ്തലൻ ഇപ്രകാരം പറഞ്ഞത് നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവർ പ്രാർത്ഥിക്കട്ടെ.  ഇപ്പോള്‍ അഭിമുഖീകരിക്കുന്നതാകട്ടെ, പരിഹരിക്കാൻ കഴിയാത്തതാകട്ടെ എത്ര ഭാരമേറീയ പ്രശ്നത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോകുന്നതെങ്കിലും ഒരു നിമിഷം സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാമോ? അതെ! അത് മാത്രമാണ് ഇപ്പോള്‍ വേണ്ടത്.

പ്രാർത്ഥന

കർത്താവേ,

ജീവിതത്തിന്റെ ഭാരമേറിയ പ്രശ്നത്തിന്റെ മദ്ധ്യേ എന്റെ യാചന കേട്ടതിന് വളരെ നന്ദി. തുടർന്നും എന്നെ കൈവിടാതെ എന്റെ ആശ്രയമായി എന്നും എന്നോടൊപ്പം ഉണ്ടാവണമേയെന്ന് അങ്ങയോട് പ്രാർത്ഥിക്കുന്നു. ആമേൻ