Uncategorized

“ദൈവത്തോട് ചേർന്നിരിക്കുക”

വചനം

യാക്കോബ് 4:7,8

ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.

നിരീക്ഷണം

കർത്താവിന്റെ സഹോദരനായ യാക്കോബ് എഴുതിയ ലേഖനത്തിലെ ഭാഗമാണിത്.  ദൈവവുമായുളള നമ്മുടെ ബന്ധത്തെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. യാക്കോബ് അപ്പോസ്തലൻ നമ്മെ കർത്താവിനോട് ചേർന്ന് ജീവിക്കുവാൻ നിർബന്ധിക്കുന്നു.  ഒരിക്കൽ, നാം മാനസാന്തരപ്പെട്ട് ദൈവത്തിന്റെ പൈതലായാൽ ആത്മ ശത്രുവായിരുന്ന സാത്താനിൽ നിന്ന് ആക്രമണം ഉണ്ടാകുവാൻ തുടങ്ങും. അതിനാൽ, നാം ശത്രുവിന്റെ പ്രലോഭനങ്ങളെ ചെറുത്തു നിൽക്കുവാൻ നാം പ്രാപ്തരാകണം.  നാം ശത്രുവിനോട് നിരന്തരം എതിർത്തു നിന്നാൽ അവൻ നമ്മെ വിട്ട് ഓടിപ്പോകും അതിനാൽ കാർത്താവിനോട് നമ്മുക്ക് അടുത്തു ചെല്ലുവാൻ കഴിയും.  ദൈവത്തോട് ചേർന്നിരുന്നാൽ മാത്രമേ പിശാചിന്റെ തന്ത്രങ്ങളെ മനസ്സിലാക്കുവാനും, പാപത്തെയും, പ്രലോഭനങ്ങളെയും എതിർത്ത് അനുഗ്രഹിക്കപ്പെട്ട ജീവിതം നയിക്കുവാൻ കഴിയുകയുള്ളൂ.

പ്രായോഗികം

“ചേർന്നിരിക്കുക” എന്ന പദം ഇപ്പോള്‍ ബിസ്സിനസ്സിന്റെയും ആശയവിനിമയത്തിന്റെയും ലോകത്ത് വളരെ പ്രസക്തമാണ്. താങ്കള്‍ ആരിലേക്കാണ് ചായുന്നത്? “ചായുക” എന്നാൽ ആരാണ് നിങ്ങളുടെ പ്രധാന ആശ്രയം എന്നതാണ്.  സമ്പത്തിലാണ് ആശ്രയിക്കുന്നതെങ്കിൽ സാമ്പത്തിക വിദഗ്ത്തരോട് നിങ്ങള്‍ ചേർന്നിരിക്കുന്നതായിരിക്കും നല്ലത് വിദ്യാഭ്യാസത്തിലോ, തൊഴിലിലോ, ബിസ്സിനസിലോ, ശരീരത്തിലോ ആണ് ആശ്രയിക്കുന്നതെങ്കിൽ അത് നിങ്ങള്‍ക്ക് സംത്യപ്തി നൽകുകയില്ല.  എന്നാൽ സർവ്വശക്തനായ ദൈവത്തിലേക്കാണ് ചായുന്നതെങ്കിൽ ജീവിതം ധന്യമാകും പൌലോസ് അപ്പോസ്തലൽ പറയുന്നു, “എനിക്ക് യേശുവിനെക്കുറിച്ച് കൂടുതൽ അറിയുന്നത് ഏറെ ഇഷ്ടം”. ഇത് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമായിരുന്നു. ഈ നശിച്ചുപോകുന്ന ലോകത്തിലെ എന്തെങ്കിലും കാര്യങ്ങളിൽ ചായുന്നതിനെക്കാള്‍ എത്രയോ ശ്രേഷ്ഠമാണ് നിത്യനായ ദൈവത്തിലേക്ക് ചായുന്നത്.

പ്രാർത്ഥന

കർത്താവേ,

എന്റെ എല്ലാ ആവശ്യങ്ങളിലും അങ്ങയിൽ മാത്രം ആശ്രയിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കേണമേ.  സാത്താന്റെ പ്രവർത്തികളോട് എതിർത്തു നിൽക്കുവാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ