Uncategorized

“എപ്പോഴും ദൈവത്തിൽ വിശ്വസിക്കുക”

വചനം

യെശയ്യാ 36 : 15

“യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർ രാജാവിന്റെ കയ്യിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുതു.”

നിരീക്ഷണം

ഒരിക്കൽ അശ്ശൂർ രാജാവായ സൻഹേരീബ്, 1,85,000 പടയാളികളുമായി യെരുശലേം പട്ടണത്തെ വളഞ്ഞു. മാത്രമല്ല, അവൻ യിസ്രായേലിന്റെ ദൈവത്തെ പരിഹസിക്കുവാൻ സന്ദേശവാഹകരെ ഏർപ്പെടുത്തി. യുദ്ധം ഉപേക്ഷിച്ചില്ലെങ്കിൽ അവരെ നിർമ്മൂലമാക്കുമെന്ന് പറഞ്ഞ് ജനങ്ങളെ ഭീഷണിപ്പെടുത്തി. അവർ യഹൂദാ പ്രമാണികളോട് ഇങ്ങനെ പറഞ്ഞു “നിങ്ങളുടെ ദൈവം നിങ്ങളെ രക്ഷിക്കുമെന്ന് വാഗ്ദത്തം ചെയ്യുന്ന നിങ്ങളുടെ രാജാവായ ഹിസ്കീയാവിന്റെ വാക്കുകള്‍ വിശ്വസിക്കരുത്.” ഈ വാർത്ത യഹൂദാ പ്രമാണിമാർ ഹിസ്കീയ രാജാവിനെ അറിയിച്ചു.  രാജാവ് അത് അറിഞ്ഞപ്പോള്‍, തന്റെ വസ്ത്രം കീറി ചാക്കുശീല ധരിച്ച്, വെണ്ണീറ് വാരിയിട്ടുകൊണ്ട് പ്രാർത്ഥിക്കുവാൻ ദൈവാലയത്തിൽ പോയി.

പ്രായോഗികം

ദൈവാലയത്തിൽ ആയിരിക്കുമ്പോള്‍ ഹിസ്കീയാ രാജാവ് യെശയ്യാ പ്രവാചകന്റെ അടുക്കൽ രാജാവിന്റെ ദൂതന്മാരെ അയച്ച് സൻഹേരീബിന്റെ ഈ ഭീഷണി അറിയിച്ചു. എന്നാൽ  യെശയ്യാ പ്രവാചകൻ, ഭയപ്പെടരുതെന്നും സൻഹേരീബിനെ അശ്ശൂരിലേക്ക് മടക്കി അയക്കതക്ക രീതിയിലുളള ഒരു അത്ഭുത പ്രവർത്തി യഹോവയായ ദൈവം ചെയ്യുമെന്നും പറഞ്ഞ് അവർക്ക് പ്രത്യാശ നൽകി. അവൻ തിരികെ പോകുമ്പോള്‍ സ്വന്ത ആളുകളാൽ കൊല്ലപ്പെടും എന്നും പറഞ്ഞു.  വാസ്തവത്തിൽ ദൈവം തന്റെ ഒരു ദൂതനെ അന്ന് രാത്രി അശ്ശൂർ പാളയത്തിലേക്ക് അയച്ചു. ഒരു ദൂതൽ അശ്ശൂർ സൈന്യത്തിലെ 1,85,000 പേരെ നിഗ്രഹിച്ചു.  സൻഹേരീബ്, അതുകേട്ടപ്പോള്‍ ഭയപ്പെട്ട് അശ്ശൂരിലേക്ക് മടങ്ങിപ്പോയി. അവൻ തന്റെ ജീവനില്ലാത്ത വിഗ്രഹങ്ങളോട് പ്രാർത്ഥിക്കുവാൻ ആലയത്തിലേക്ക് പോയപ്പോള്‍ അവിടെ വച്ച് തന്റെ പുത്രന്മാർ അവനെ വധിച്ചു. അങ്ങനെ യെരുശലേം നഗരം അശ്ശൂർ രാജാവിന്റെ ഭീഷണിയിൽ നിന്നും വിടുവിക്കപ്പെട്ടു. എന്നാൽ യിസ്രായേലിനെ അവരുടെ കരത്തിൽ നിന്നും വീണ്ടെടുത്ത അതെ ദൈവത്തെയാണ് നാം ഇന്നും വിളിച്ചപേക്ഷിക്കുന്നതെന്ന് ഓർക്കുമ്പോള്‍ ഒരിക്കൽകൂടി ഉറപ്പിച്ചു പറയാം, “ഞങ്ങളും ഈ യഹോവയായ ദൈവത്തിൽ വിശ്വസിക്കുന്നു.”

പ്രാർത്ഥന

കർത്താവേ,

അങ്ങ് അരുളിചെയ്ത വാഗ്ദത്തങ്ങള്‍ അതാതു സമയത്ത് നിവർത്തിച്ചു തന്നതിനു നന്ദി.  അങ്ങ് എന്റെ ദൈവമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.  ഞാൻ ഒരിക്കലും പരാജയപ്പെടുവാൻ അങ്ങ് അനുവദിക്കുകയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.  തുടർന്നും അങ്ങയുടെ വാഗ്ദത്തങ്ങളിൽ ഉറച്ചു വിശ്വസിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ.