Uncategorized

“മറ്റുള്ളവരെ ബഹുമാനിക്കുക”

വചനം

1 പത്രൊസ് 2 : 17

എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.

നിരീക്ഷണം

യേശുവിന്റെ ശിഷ്യനായിരുന്ന പത്രൊസ് അപ്പോസ്തലൻ യേശുവിന്റെ അനുയായികള്‍ എന്ന നിലയിൽ എല്ലായ്പ്പോഴും എല്ലാവരോടും പ്രത്യേകിച്ച് എല്ലാ അധികാരികളോടും ബഹുമാനം കാണിക്കേണ്ടതിന്റെ ആവശ്യകത ദൈവജനത്തോട് ഓർമ്മിപ്പിക്കുന്നു. മൂന്ന് വിഭാഗത്തിൽപ്പെട്ടവരെ ഇവിടെ എടുത്തു പറയുന്നു, ഒന്നാമതായി, വിശ്വാസ കുടുംബങ്ങളെ സ്നേഹിക്കേണം, അതിൽ നമ്മുടെ സ്വന്തം കുടുംബവും ഉള്‍പ്പെടുന്നു.  രണ്ടാമതായി പ്രപഞ്ച സൃഷ്ടിതാവായ ദൈവത്തെ ഭയപ്പെടുകയും, ബഹുമാനിക്കുകയും വേണം.  അവസാനമായി, അധികാരികളെ ബഹുമാനിക്കണം. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ, എല്ലായിപ്പോഴും മറ്റുളളവരെ ബഹുമാനിക്കുന്ന തരത്തിലുളള ജീവിതം നയിക്കുവാനാണ് നമ്മെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത്.

പ്രായോഗികം

യേശുവിന്റെ അനുയായികളായവർ ഒരിക്കലും മറ്റുള്ളവരോട് അനാദരവ് കാണിക്കുവാൻ പാടില്ല. എല്ലായ്പ്പോഴും മറ്റുളളവർ അർഹിക്കുന്ന ബഹുമാനം കൊടുക്കുവാനാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. വിശ്വാസ കുടുംബങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. അവരുടെ ജീവിതത്തിലെ കുറവുകളെ സ്നേഹപൂർവ്വം ചൂണ്ടികാണിക്കുകയും ബഹുമാനത്തോടെ അവരെ മടക്കിവരുത്തുകയും ചേയ്യേണ്ടതായ ഉത്തരവാദിത്വം വിശ്വാസികള്‍ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. മാത്രമല്ല, സർവ്വശക്തനായ ദൈവത്തെ ബഹുമാനിക്കുക. ദൈവത്തോടുളള ബഹുമാനം വളരെ വിത്യസ്തമാണ്. അതൊരു വിശുദ്ധ ഭയമാണ് ഭയവുമായി താരതമ്യപ്പെടുത്തിയാൽ വളരെ വിത്യസ്തതയുണ്ട് – ദൈവഭയത്തിന്. പിതാക്കന്മാരെ ഭയപ്പെട്ട് ചിലത് ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുക കുട്ടികാലങ്ങളിൽ പതിവായിരുന്നു.  പിതാവിനെ ബഹുമാനിക്കുകയും, അതേ സമയം ഭയപ്പെടുകയും ചെയ്തിരുന്നു അന്ന് നാം കുഞ്ഞുങ്ങളും പിതാവ് കാര്യങ്ങളെക്കുറിച്ച് അറിവുളള ആളുമായിരുന്നു. അറിവില്ലായ്മ, നിമിത്തം തെറ്റിപ്പോയാൽ പിതാവ് നമ്മെ തിരുത്തി, നേരായ പാതയിലേക്ക് നയിക്കുമായിരുന്നു.  പിതാവിനെ നന്നായി മനസ്സിലാക്കി, അതുകൊണ്ട് അദ്ദേഹത്തെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു. ദൈവത്തെ നന്നായി അറിയുമ്പോള്‍ ദൈവത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യും. പത്രൊസ് അപ്പോസ്തലൻ പറയുന്നത്, ഈ ലോകത്തിലെ അധികാരികളെ ബഹുമാനിക്കണം എന്നതാണ്. അധികാരികളുടെ വിശ്വാസത്തെയോ, പ്രവർത്തികളെയോ അല്ല, ബഹുമാനിക്കുന്നത് പക്ഷേ ആ വ്യക്തി വഹിക്കുന്ന സ്ഥാനത്തെയാണ് ബഹുമാനിക്കേണ്ടത്.  നാം ക്രിസ്തുവിന്റെ അനുയായികളായിരിക്കുന്നിടത്തോളം, മറ്റുളളവരെ ബഹുമാനിക്കുവാൻ കൽപ്പിക്കപ്പെട്ടരിക്കുന്നു എന്ന് ഓർക്കുക!

പ്രാർത്ഥന

കർത്താവേ,

അങ്ങയുടെ വചനപ്രകാരം ദൈവത്തെയും മറ്റുളളവരെയും ബഹുമാനിക്കുവാൻ എന്നെ സഹായിക്കേണമെ. സ്നേഹത്തോടെ മറ്റുള്ളവരുടെ തെറ്റുകള്‍ പെറുക്കുകയും തിരുത്തുകയും ചായ്യുവാൻ എനിക്ക് കൃപ നൽകേണമേ.  ഈ ലോകത്തിലെ അധികാരികളെ അവർ അർഹിക്കുന്ന ബഹുമാനം നൽകി അവരോട് സ്നേഹമായിരിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു അതിന് എന്ന സഹായിക്കേണമേ. ആമേൻ