Uncategorized

“എപ്പോഴും പ്രോത്സാഹിപ്പിക്കുക”

വചനം

സങ്കീർത്തനം 20 : 5

ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ.

നിരീക്ഷണം

ദാവീദ് രാജാവിന്റെ വാക്കുകളാണ് ഈ വചനങ്ങള്‍. അദ്ദേഹത്തിന് ചുറ്റും ഉള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പരസ്പരം അവരവരുടെ വിജയത്തെ ഉയർത്തിപ്പിടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

പ്രായോഗികം

ഒരു സുഹൃത്തോ കുടുംബ അംഗമോ ഒരു അതുല്യമായ ഉദ്യമത്തിൽ വിജയിക്കുമ്പോള്‍ നമ്മിൽ പലർക്കും പലപ്പോഴും അസൂയ ഉണ്ടാകും. എന്തുകൊണ്ടാണ് അത് ഉണ്ടാകുന്നത് എന്ന് പറയാൻ പ്രയാസമാണ്, ഇത് എല്ലാ മനുഷ്യർക്കും ഉണ്ടാകുന്നതാണ്. ഇതുപോലെ അസൂയയോട് പോരാടി ജയിച്ച് അനേകരോട് സംസാരിക്കുമ്പോള്‍ എന്തുകൊണ്ട് അസൂയ ഉണ്ടാകുന്നു എന്നതിന് മറുപടി അവർ പറയുന്നത് മറ്റൊരാള്‍ ജയിക്കുമ്പോള്‍ അവർക്ക് വ്യക്തിപരമായി നഷ്ടം തോന്നും അതുകൊണ്ടാണ് അസൂയ ഉണ്ടാകുന്നത്. അതാണ് ഇവിടെ ദാവീദ് രാജാവ് പറയുന്നത് നമ്മുടെ സഹോദരനോ സഹോദരിയോ വിജയിക്കുമ്പോള്‍ നമുക്ക് ഒരു പ്രതികാരമേ ഉണ്ടാകുവാൻ പാടുള്ളൂ എപ്പോഴും അവരെ പ്രോത്സാഹിപ്പിക്കുക അപ്പോള്‍ അവർ വിജയിച്ചതിൽ നമുക്കുള്ള നഷ്ടബോധം ഇല്ലാതാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

എല്ലാ അസൂയയിൽ നിന്നും എന്നെ വിടുവിക്കേണമേ, എപ്പോഴും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ