Uncategorized

“യഥാർത്ഥ സ്വാതന്ത്ര്യം ഇവിടെ ക്രിസ്തുവിലാണ്!”

വചനം

ഗലാത്യർ 5 :  1

“സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു”.

നിരീക്ഷണം

ന്യായപ്രമാണത്തിന്റെ പ്രവൃത്തിയ്ക്ക് അടിമകളായിതീരാതെ ഇരിക്കുവാൻ വളരെ ശക്തമായി ഗലാത്യ സഭയെ അപ്പോസ്തലനായ പൌലോസ് പ്രബോധിപ്പിച്ച് എഴുതുന്ന ഭാഗമാണിത്. കർത്താവായ യേശിക്രിസ്തു എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുവിച്ചിട്ടും പിന്നെയും മതപരമായ ആചാരങ്ങളിലേക്ക് തിരിയുകയും അവയ്ക്ക് അടിമകളായിതീരുകയും ചെയ്യുന്ന ഒരു സ്വഭാവം അവർക്കുണ്ടായിരുന്നു. എന്നാൽ ക്രിസ്തുവിലുളള യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിപ്പാനും അതിൽ ഉറച്ചുനില്ക്കുവാനും അപ്പോസ്തലൻ അവരെ പ്രബോധിപ്പിക്കുന്നു.

പ്രായോഗികം

ഇപ്പോള്‍ ഈ ലോകം മുഴുവനും ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ ശ്രദ്ധ തിരിച്ചിരിക്കുന്നു.  റഷ്യയുമായി താരതമ്യപ്പെടുത്തുപ്പോള്‍ ഇതാ ഒരു ചെറിയ രാഷ്ട്രം (ഉക്രെയ്ൻ) അതിന്റെ അവസാന വ്യക്തിയുടെ സ്വാതന്ത്ര്യം വരെ സംരക്ഷിക്കുവാൻ വേണ്ടിയുളള പോരാട്ടം നടത്തുന്നു. 1991 ക്രിസ്തുമസ് ദിനം മുതൽ ഉക്രെയ്ൻ സോവിയറ്റ് യൂണിയനിൽ നിന്നു മാറി ഒരു സ്വാതന്ത്ര്യ രാജ്യമായി. എന്നാൽ ഇന്ന് റഷ്യൻ സൈന്യം അവരെ തങ്ങളുടെ കൈകീഴിൽ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു. സ്വാതന്ത്ര്യത്തിനായുളള ആ രാജ്യത്തിന്റെ പോരാട്ടത്തിൽ എന്ത് സംഭവിക്കും എന്ന് നമ്മുക്ക് അറിയില്ല. എന്നാൽ നമ്മുടെ ആത്മാവിന്റെ സ്വാതന്ത്ര്യം യേശുക്രിസ്തുവിലൂടെ മാത്രമേ ലഭിക്കുകയുളളൂ. റഷ്യയുടെ ഇപ്പോഴത്തെ നേതാവ് ഒഴികെ മറ്റെല്ലാവരും ഇന്ന് മണ്ണിൽ വിശ്രമിക്കുന്നു. എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു. അതുകൊണ്ട് നമ്മുക്ക് ധൈര്യത്തോടെ പറയാം.  “യാഥാർത്ഥ സ്വാതന്ത്ര്യം ഇവിടെ ക്രിസ്തുവിലാണ്!

പ്രാർത്ഥന

പ്രീയ യേശുവേ,  

ലോകമെമ്പാടുമുളള ജനം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കുന്നു അതുലഭിച്ചാൽ അവിടം കൊണ്ട് തീരുന്നില്ല. അവർക്ക് ആത്മാവിന്റെ സ്വതന്ത്ര്യം ആവശ്യമാണ്. ഇന്ന് ഈ പോസ്റ്റ് വായിക്കുന്ന എന്നെയും എന്റെ സുഹൃത്തുക്കളെയും യേശുക്രിസ്തുവിൽ കൂടി ലഭിച്ച സ്വതന്ത്ര്യത്തിൽ നിലനിൽക്കുവാൽ സഹായിക്കേണമേ. അങ്ങയിലൂടെ മാത്രം ലഭിക്കുന്ന ആത്മാവിന്റെ സ്വാതന്ത്യത്തിനായി നന്ദി പറയുന്നു. ആമേൻ