Uncategorized

“ദൈവീക ശക്തിവസിക്കുന്ന ഒരിടം”

വചനം

2 രാജാക്കന്മാർ 4 : 10

നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാൽക്കാലിയും ഒരു നിലവിളക്കും വെക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന്നു അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു.

നിരീക്ഷണം

എലീശാ പ്രവാചകൻ തന്റെ യാത്രയ്ക്കിടയിൽ കൂടെ കൂടെ കയറി ഭക്ഷണം കഴിക്കുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. തനിക്ക് ഭക്ഷ്ണം ഒരുക്കുന്ന വീട്ടിലെ സ്ത്രീ തന്റെ ഭർത്താവിനോട് നമുക്ക് ഒരു സ്ഥിരമായ മുറി ഉണ്ടാക്കാം ആ ദൈവ പുരുഷന് വേണമെങ്കിൽ രാത്രി നമ്മോടൊപ്പം പാർക്കാമല്ലോ.

പ്രായോഗികം

മുൻ വാക്യത്തിൽ ആ സ്തീ തന്റെ ഭർത്താവിനോട് ഈ പ്രവാചകൻ ഒരു വിശുദ്ധനാണെന്ന് എനിക്ക് തോന്നുന്നു എന്നു പറഞ്ഞു. ആയതുകൊണ്ട് തന്നിൽ വ്യാപരിക്കുന്ന ദൈവശക്തി തങ്ങളുടെ വീട്ടിലും വ്യാപരിക്കുവാൻ അവൻ ഇവിടെ താമസിക്കുന്നത് നന്ന് എന്ന് തനിക്ക് തോന്നി. ദൈവ പുരുഷന് അവിടെ താമസിക്കുവാനായി അവർ തങ്ങളുടെ വീടിനോട് ചേർന്ന് ഒരു മുറി പണിതു. ഒരിക്കൽ ആ ദൈവ പുരുഷൻ അവിടെ താമസിച്ച് അവരോട് അടുത്ത ആണ്ടിൽ അവർക്ക് ഒരു കുഞ്ഞ് ഉണ്ടാകും എന്ന് പ്രവചിച്ചു പറഞ്ഞു. ആ പ്രവചനം അനുസരിച്ച് അവർക്ക് ഒരു കുഞ്ഞ് ജനിച്ചു. വർഷങ്ങള്‍ക്ക് ശേഷം ആ കുഞ്ഞ് അസുഖത്താൽ മരിച്ചു അവന്റെ അമ്മ ആ ദൈവ പുരുഷനെ വിളിച്ചു അവൻ വന്നു ആ ബാലനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ചു. അങ്ങനെ സംഭവിക്കാൽ ഇടയായത് എങ്ങനെയെന്നാൽ വർഷങ്ങള്‍ക്ക് മുമ്പ് അവള്‍ ആ ദൈവ ശക്തി അവരുടെ വീട്ടിൽ ഉണ്ടാകുവാൻ ഒരു മുറിപണിതു. ആ മുറിയിലെ ദൈവശക്തി മാറിപ്പോയില്ല ആ ശക്തിയാൽ മരിച്ച കുഞ്ഞിന് ജീവൻ കിട്ടി. നാമും ദൈവശക്തി നമ്മുടെ വീട്ടിൽ ഉണ്ടാകുവാൻ ദൈവത്തെ ആരാധിക്കുന്ന പ്രാർത്ഥിക്കുന്ന ഒരു സ്ഥലം നമ്മുടെ വീട്ടിൽ ഉണ്ടാകുമെങ്കിൽ നമ്മുടെ ആപത്തുകാലത്ത് ആ ദൈവശക്തി നമ്മെയും വിടുവിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സാന്നിധ്യം ഇറങ്ങിവരുന്ന ഒരു സ്ഥലം എന്റെ വിട്ടിൽ ഉണ്ട് . അങ്ങയുടെ ശ്ക്തി എന്റെ വിട്ടിൽ നിന്നും ഒരിക്കലും വിട്ടുമാറാതിരിക്കേണമേ. ആമേൻ