Uncategorized

“ഒന്ന് എപ്പോഴും വലിയ സംഖ്യയാണ്!”

വചനം

2 രാജാക്കന്മാർ 10 : 28

ഇങ്ങനെ യേഹു ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു.

നിരീക്ഷണം

യെഹോശാഫാത്ത് രാജാവിന്റെ മകനായ യേഹൂ തന്റെ ജീവകാലത്ത് യിസ്രായേലിൽ ബാൽ സേവയെ പൂർണ്ണമായി നശിപ്പിച്ചു. ഒരു വ്യക്തി മാത്രമെങ്കിലും അതും എപ്പോഴും ഒരു വലിയ സംഖ്യ തന്നെയാണ് എന്നത് ഇവിടെ തെളിയുന്നു.

പ്രായോഗികം

യെഹോശാഫാത്ത് രാജാവിന്റെ മകനായ യേഹൂ രാജാവായി അഭിഷേകം ചെയ്യപെട്ടപ്പോള്‍, ആഹാബ് രാജാവിന്റെ കുടുംബത്തെ മുഴുവൻ നശിപ്പിക്കുവാൻ ദൈവത്തിന്റെ പ്രവാചകൻ അദ്ദേഹത്തിന് കർശനമായ കൽപ്പന നൽകി. അത് അദ്ദേഹത്തിന്റെ ദൗത്യമായി താൻ ഏറ്റെടുത്തു. അദ്ദേഹം ആ രാജാവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അവസാനിപ്പിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തി. എന്തുകൊണ്ട്? കാരണം, ആഹാബ് യിസ്രായേലിനെ പൂർണ്ണമായി യഹോവയായ ദൈവത്തിനെതിരെ തിരിക്കുകയും അവിടുത്തെ ജനതയെ ബാൽ ആരാധനയിലേയ്ക്ക് നയിക്കുകയും ചെയ്തു. ഏലിയാവിന്റെ പ്രവചനം നിവർത്തിക്കുവാൻ ദുഷ്ട രാജ്ഞിയായ ഈസബെലിനെയും യേഹൂ നശിപ്പിച്ചു. തന്റെ ജീവകാലത്ത് യിസ്രായേലിലെ എല്ലാ ബാൽ ആരാധനയും നശിപ്പിക്കുന്നതു വരെ അവൻ ഒരു ചിട്ടയായ രീതിയിൽ പ്രവർത്തിച്ചു! ദൈവം നിങ്ങളോട് ചെയ്യുവാൻ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കരുത്. കാരണം ദൈവത്തിന്റെ സഹായം ഉണ്ടെങ്കിൽ ഒരു വ്യക്തിയും ഒരു വലിയ ജനകൂട്ടത്തിന് തുല്ല്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ഒറ്റയ്ക്കായാലും ഉറച്ചു നിന്ന് അങ്ങയുടെ കല്പന പ്രമാണിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ