Uncategorized

“ദൈവാലയത്തോടുള്ള ആത്മാർത്ഥമായ സ്നേഹം”

വചനം

2 രാജാക്കന്മാർ 12 : 15

എന്നാൽ പണിചെയ്യുന്നവർക്കു കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവർ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നതു.

നിരീക്ഷണം

യെഹോവാശ് രാജാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആലയം പണിയുവാനുള്ള ആഗ്രഹത്തെക്കുറിച്ചും ഇവിടെ വിവരിക്കുന്നു. ആലയത്തിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുവാൻ പണം സ്വീകരിക്കുന്ന പുരുഷന്മാർക്ക് ലഭിച്ച പണത്തിന് കണക്ക് നൽകേണ്ടതില്ല, കാരണം അവർ തികഞ്ഞ സത്യസന്ധതയോടെ പ്രവർത്തിച്ചിരുന്നു.

പ്രായോഗികം

യെഹോവാശ് യഹൂദയിൽ ഭരണം ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിന് ഏഴു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തന്റെ അപ്പൻ അഹസ്യാവും അവന്റെ മുത്തശ്ശിയും യഹോവയ്ക്ക് അനിഷ്ടമുള്ളത് ചെയ്തവരായിരുന്നു. അതുകൊണ്ട് ദൈവത്തിന്റെ ദാസനായ യേഹൂ അവരുടെ പിൻഗാമികളെ എല്ലാം കൊന്നു കളഞ്ഞു. ഒരു പരിചാരിക  യെഹോവാശിനെ എടുത്ത്കൊണ്ട് പോയി ഏഴു വയസ്സുവരെ ഒളിപ്പിച്ചു വളർത്തി. അവൻ രാജാവായപ്പോള്‍ അവന്റെ ആദ്യ കൽപ്പന യേഹാവയുടെ ആലയത്തിലെ അറ്റകുറ്റപ്പണി ചെയ്യണം എന്നതായിരുന്നു. ജനങ്ങള്‍ അതുകേട്ട് യഹോവയോടുള്ള സ്നേഹവും തന്റെ ആലയത്തോടുള്ള  ആത്മാർത്ഥതയും നിമിത്തം അവർ ദൈവാലയപണി ചെയ്യുവാൻ നിസ്വാർത്ഥമായി സഹകരിച്ചു. ജനങ്ങള്‍ കൊണ്ടുവന്ന ദ്രവ്യം പണിചെയ്യുന്നവർക്കു കൊടുക്കേണ്ടതിന്നു ഏറ്റുവാങ്ങിയവരോടു അവർ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നത് അതാണ് ദൈവാലയത്തോടുള്ള ആത്മാർത്ഥമായ സ്നേഹം.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവാലയത്തെ ആത്മാർത്ഥമായി സ്നേഹിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ