Uncategorized

“മാതൃകയുള്ള ജീവിതം നയിക്കുക”

വചനം

1 തിമൊഥെയൊസ് 4 : 12

ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ അനുയായികളായ നാം മാതൃക ആയിരിക്കേണ്ട 5 കാര്യങ്ങളെക്കുറിച്ച് അപ്പോസ്തലനായ പൌലോസ് ഈ വചനത്തിൽ വ്യക്തമാക്കുന്നു. അവ നമ്മുടെ സംസാരം, പെരുമാറ്റം, സ്നേഹം, വിശ്വാസം, വിശുദ്ധി എന്നിവയാണ്.

പ്രായോഗികം

ക്രിസ്തീയ വിശ്വാസികള്‍ ഒരു മാതൃകയുള്ള ക്രിസ്തീയ ജീവിതം നയിച്ചെങ്കിൽ കൊള്ളാമായിരുന്നു എന്ന് അല്ല അപ്പോസ്തലനായ പൌലോസ് ഇവിടെ പറയുന്നത് മറിച്ച് അവർ മാതൃകയായി ജീവിക്കണം എന്ന് കല്പിക്കുകയാണ് ചെയ്യുന്നത്. നാം എല്ലാവരും നിയമപരവും മതപരവും ആയ രീതിയിൽ പ്രവർത്തിക്കണം എന്ന് അല്ല പകരം വിശുദ്ധന്മാർക്ക് യോജിച്ച രീതിയിൽ ജീവിക്കുവാൻ നമ്മെ പ്രബോധിപ്പിക്കുന്നു. നമ്മുടെ വാക്കുകള്‍ ഉപയോഗിച്ച് നല്ലതുമാത്രം പറയുക, മണ്ടത്തരമായി പെരുമാറരുത്, സ്നേഹത്തിൽ വേരൂന്നിയ തിരഞ്ഞെടുപ്പുകള്‍ നടത്തുക, മറ്റുള്ളവർ നമുക്ക് എന്ത് ചെയ്യണം എന്ന് നാം ആഗ്രഹിക്കുന്നുവോ അത് അവർക്ക് ചെയ്യുക, നല്ല വിശ്വസം ഉണ്ടായിരിക്കുക, മാത്രമല്ല യേശുക്രിസ്തുവിന്റെ അനുയായി എന്ന നിലയിൽ മാതൃകയുള്ള ഒരു ധാർമ്മീക ജീവിതം നയിക്കുക എന്നും താൻ വ്യക്തമാക്കുന്നു. ഈ വചനം യൌവനക്കാർക്ക് വേണ്ടിയാണ് എഴുതിയത് എന്നാൽ പ്രായ പൂർത്തി ആയവരും ഇതു പാലിക്കണം എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്. ഓരോരുത്തരും മാതൃകയുള്ള ക്രിസ്തീയ ജീവിതം നയിക്കും എന്ന തീരുമാനത്തോടും പ്രാർത്ഥനയോടും എന്നും മുന്നോട്ടുപോകാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഒരു മാതൃകയുള്ള ക്രിസ്തീയ ജീവിതം നയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ