Uncategorized

“ഒരു കുറുക്കനും നിങ്ങളെ തടയുവാൻ കഴിയുകയില്ല”

വചനം

ലൂക്കോസ് 13 : 32

അവൻ അവരോടു പറഞ്ഞതു: “നിങ്ങൾ പോയി ആ കുറുക്കനോടു: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളിൽ സമാപിക്കുകയും ചെയ്യും.

നിരീക്ഷണം

ഹെരോദാവ് തന്നെ കൊല്ലുവാൻ ആഗ്രഹിച്ചിരിക്കുന്നതിനാൽ ആ പ്രദേശം വിട്ടുപോകുവാൻ ചില പരീശന്മാർ യേശുവിന്റെ അടുക്കൽ വന്നു പറഞ്ഞു. യേശു അതിനു  “എന്റെ ദൗത്യം പൂർത്തിയാക്കുന്നതുവരെ ആ കുറുക്കന് എന്നെ ഒന്നും ചെയ്യുവാൻ കഴിയുകയില്ല” എന്ന് ഉത്തരം പറഞ്ഞു.

പ്രായോഗികം

ഗ്രീക്കിൽ യേശു ഉപയോഗിച്ച കുറക്കൻ, എന്ന വാക്കിന്റെ അർത്ഥം പെൺ കുറുക്കൻ എന്നാണ്. അക്കാലത്തെ ദുഷ്ട രാജകുമാരിയായ ഹെരോദിയസിനെ ഉദ്ദേശിച്ചായിരിക്കും യേശു ഈ വാക്ക് ഉദ്ധരിച്ചത് എന്ന് ചിലർ വിശ്വസിക്കുന്നു. അത് ആരെ ഉദ്ദേശിച്ചതായാലും, യേശു തന്റെ ദൗത്യം നിറവേറ്റുന്നതിൽ നിന്ന് തന്നെ തടയുവാൻ ആർക്കും കഴിയുകയില്ലെന്ന് വെളിപ്പെടുത്തുകയും, അത് തികച്ചും നിന്ദ്യമായ രീതിയിൽ സംസാരിക്കുകയും ചെയ്തു. യേശുവിന് തന്റെ അന്ത്യനാളുകൾ അടുത്തു എന്ന് അറിയാമായിരുന്നു എന്നാൽ ആരും സാധാരണ മനുഷ്യർക്കോ അസാധാരണ മനുഷ്യർക്കോ തന്നെ അയച്ച ഉദ്ദേശം പൂർത്തീകരിക്കുവാൻ കഴിയാതെ തന്നെ നശിപ്പിക്കുവാൻ കഴിയുകയില്ലെന്ന് യേശുവിന് നല്ല ഉറപ്പുണ്ടായിരുന്നു. നാം അറിയുന്നതുപോലെ യേശു തന്റെ ദൗത്യം കൃത്യമായി പൂർത്തീകരിച്ചു. യേശു പറഞ്ഞതുപോലെ എല്ലാം സംഭവിച്ചു. ഇന്ന് താങ്കളെ വെല്ലുവിളിക്കുന്ന ചില ശക്തികളെ കണ്ട് താങ്കൾ അമ്പരന്ന് നിൽക്കുകയാണോ? നിങ്ങൾ ആ കുറുക്കന്മാരുടെ വാക്കുകേട്ട് ഭയപ്പെടുകയാണോ? ആർക്കും നിങ്ങളെ അയച്ച ദൗത്യത്തിൽ നിന്ന് തടയുവാൻ കഴിയുകയില്ല കാരണം യേശുക്രിസ്തു നിങ്ങളോടൊപ്പം ഉണ്ട്. ആ കുറക്കന് നിങ്ങളെ ഒന്നും ചെയ്യുവാൻ കഴിയുകയില്ല എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുവാൻ ദൈവം താങ്കളെ സഹായിക്കുമാറാകട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

ആരെയും ഭയപ്പെട്ട് എന്നെ ഏൽപ്പിച്ച വേല നിർത്തിക്കളയാതെ അവസാനത്തോളം ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ