Uncategorized

“ലളിതമായി പറഞ്ഞു, നിറവേറ്റുവാൻ പ്രയാസം”

വചനം

യോഹന്നാൻ 14 : 15

നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.

നിരീക്ഷണം

ഒരു പിതാവ് സ്വന്തം മകനോടും മകളോടും പറയുന്നതുപോലെ കർത്താവായ യേശുക്രിസ്തു തന്നെ അനുഗമിക്കുന്നവരോട് ഇപ്രകാരം പറഞ്ഞു. നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കൽപ്പനകളെ പ്രമാണിക്കുവീൻ. കാരണം നമ്മുക്ക് നല്ലതെന്തെന്ന് യേശുവിനറിയാം.

പ്രായോഗികം

ഈ വചനപ്രകാരം നാം എപ്പോഴൊക്കെ ദൈവീക കൽപ്പന ലംഘിക്കുന്നുവോ അപ്പോഴൊക്കെ നാം ഓർക്കണം നാം ദൈവത്തെ സ്നേഹിക്കുന്നില്ല എന്നതിന്റെ സൂചനയാണതെന്ന്. നാം ഓർത്തുനോക്കിയാൽ എത്രയോ തവണ ദൈവത്തിന്റെ കൽപ്പന പ്രമാണിക്കുന്നതിൽ നിന്ന് പരാജയപ്പെട്ടിട്ടുണ്ട്. സത്യമാണിത് കാരണം ദൈവത്തിന്റെ കൽപ്പനകളെ അതുപോലെ പ്രമാണിക്കുവാൻ വളരെ പ്രയാസകരമാണ്. ദൈവം ലളിതമായി പറഞ്ഞു എന്നാൽ അതു നിറവേറ്റുവാൻ പ്രയാസം. പിന്നെ എന്തുകൊണ്ടാണ് പ്രയാസകരമായ ഒരു കാര്യം ചെയ്യുവാൻ ദൈവം നമ്മോട് പറഞ്ഞു? കാരണം, പിതാക്കന്മാരായ നാം നമ്മുടെ മക്കൾ നിരന്തരം തെറ്റുകൾ ചെയ്താലും അവരെ സ്നേഹിക്കുന്നതിൽ നിന്ന് പിൻമാറുമോ? ഓരോ തെറ്റിലും അവരെ ഉപദേശിക്കുകയും അവർ ചെയ്യുന്ന നന്മ പ്രവർത്തികളിൽ നാം സന്തോഷിക്കയും ചെയ്യാറില്ലേ? അതുപോലെ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമ്മുടെ തെറ്റുകളെ അതിജീവിക്കവാൻ വേണ്ട ഉപദേശം തന്റെ വചനത്തിലൂടെ തരുകയും, തെറ്റുകളെ ക്ഷമിക്കുയും ചെയ്യുവാൻ കഴിവുള്ളവനാണെന്ന് തെളിയിക്കുവാൻ ഇഷ്ടപ്പെടുന്നു. നാം ദൈവത്തിന്റെ വചനപ്രകാരം ജീവിക്കുമ്പോൾ നമ്മെ ഓർത്ത് സന്തോഷിക്കുകയും ചെയ്യുന്ന ഒരു നല്ലപിതാവാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ തെറ്റുകളെ ഓരോ ദിവസവും ക്ഷമിച്ച് ഒരു പിതാവിനെപ്പോലെ സ്നേഹിക്കുന്ന അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. എന്റെ ജീവകാലം അങ്ങയുടെ കൽപ്പനകളെ അനുസരിച്ച് ജീവിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ