Uncategorized

“ഒരു ദിവസം ഞാൻ ദൈവത്തെകാണും”

വചനം

ഇയ്യോബ് 19 : 27

ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.

നിരീക്ഷണം

ഇയ്യോബ് എന്ന് പേരുള്ള ഒരു വ്യക്തിയാണ് ഈ വചനം ഉദ്ധരിച്ചിരിക്കുന്നത്. നാം ഇതുവരെ അറിയുകയോ വായിക്കുകയോ ചെയ്തിട്ടുള്ള ആരെക്കാളും കൂടുതൽ കഷ്ടത സഹിച്ച ഒരു വ്യക്തിയാണ് ഇയ്യോബ്. അവന്റെ ജീവിതത്തിലെ കഷ്ടതയുടെ നടുവിൽ അവന്റെ സുഹൃത്തുക്കൾ അവനെ കുറ്റപ്പെടുത്തുകയും ദൈവം തന്നെ ഇയ്യോബിനെതിരെ തിരിഞ്ഞിരിക്കുന്നു എന്ന് കൂട്ടുകാർ വിശ്വസിക്കുകയും ചെയ്തു. ഇത്രയോക്കെ ഇയ്യോബ് അനുഭവിച്ചിട്ടും താൻ പറയുകയാണ് ഞാൻ തന്നേ ദൈവത്തെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു ദൈവത്തെ കാണും എന്ന്.

പ്രായോഗികം

ദൈവം തന്നിൽനിന്ന് അകന്നുപോയെന്ന് കൂട്ടുകാർ എത്രപറഞ്ഞ് ഇയ്യോബിനെ ബോധ്യപ്പെടുത്തിയാലും ദൈവം തന്നെ ശരിക്കും സ്നേഹിക്കുന്നുവെന്നും ഒരു ദിവസം ഞാൻ ദൈവത്തെ എന്റെ സ്വന്തകണ്ണുകൊണ്ട് കാണുമെന്നും തനിക്ക് നല്ല ഉറപ്പുണ്ടായരുന്നു. ഇയ്യോബ് ഒരു അസാധാരണ മനുഷ്യനായിരുന്നു ആ കാര്യത്തിലെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ ചിലർ കഷ്ടത അനുഭവിക്കുമ്പോൾ ദൈവം മനഃപൂർവ്വം തങ്ങളെ ദ്രോഹിക്കുന്നുവെന്നും അവരോട് ദൈവത്തിന് ഒരുതരം പ്രതികാരം ഉണ്ടെന്നും വിശ്വസിക്കുന്ന അനേക ജനങ്ങളെ നമുക്കു ചുറ്റും കാണുവാൻ കഴിയും. മറ്റു ചിലർ ദൈവമുണ്ടെന്ന് പോലും വിശ്വസിക്കുവാൻ കഴിയാത്ത വിധം കയ്പ്പ് ഉള്ളിൽ വച്ച് പെരുമാറുന്നതും കാണുവാൻ കഴിയുന്നു.  ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ട വളരെ പ്രധാനമായ ഒരു കാര്യം നമ്മുടെ ജീവിത്തിൽ എന്തു സംഭവിച്ചാലും കർത്താവിനെ നമ്മുടെ സ്നേഹനിധിയായ സ്വർഗ്ഗീയ പിതാവായി ഉൾക്കെള്ളുക എന്നതു തന്നെയാണ്. അങ്ങനെയുള്ളവർക്ക് ഒരുമിച്ച് പറയുവാൻ കഴിയും ഒരു ദിവസം ഞാൻ എന്റെ കർത്താവിനെ കാണും!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ കാണുവാൻ എന്റെ കണ്ണുകൾ കൊതിക്കുന്നു. അന്ന് എന്റെ എല്ലാ സങ്കടങ്ങളും തീരുകയും അങ്ങയോടെപ്പം ദീർഘകാലം വസിക്കുകയും ചെയ്യുവാൻ ഞാൻ കാത്തിരിക്കുന്നു. ആമേൻ