Uncategorized

“ഞാൻ ദൈവത്തെ വിശ്വസിക്കും”

വചനം

അപ്പോസ്തലപ്രവൃത്തികൾ 27 : 25

അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോടു അരുളിച്ചെയ്തതു പോലെ തന്നേ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു.

നിരീക്ഷണം

അപ്പോസ്തലനായ പൌലോസിനോടൊപ്പം കപ്പലിൽ യാത്ര ചെയ്താവരോട് പറഞ്ഞ വാക്കുകളാണിത്. അവർ 14 ദിവസമായി സൂര്യനെ കാണാതെ കടലിൽ അലയുന്ന സന്ദർഭത്തിലാണ് പൌലോസ് ഇത് പറയുന്നത്. കർത്താവിന്റെ ഒരു ദൂതൻ പൌലോസിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്നോടുകൂടെ കപ്പലിൽ ഉള്ള എല്ലാവരും ജീവനോടെ രക്ഷപ്പെടും എന്നാൽ കരയിൽ എത്തുന്നതിന് മുമ്പ് കപ്പൽ നഷ്ടപ്പെടും എന്ന് പറഞ്ഞു. ആകയാൽ പൌലോസ് തന്നേടാകൂടെയുള്ളവരോട് ധൈര്യപ്പെടുവിൻ ദൈവം എന്നോടു അരുളിച്ചെയ്തതു പോലെ തന്നേ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു എന്ന് ഉറപ്പിച്ചു പറഞ്ഞു.

പ്രായോഗികം

അപ്പോസ്തലനായ പൌലോസ് പറഞ്ഞതുപോലെ കപ്പൽ കരയിൽ എത്തുന്നതിനുമുമ്പേ തകർന്നു എന്നാൽ അതിൽ ഉണ്ടായിരുന്ന എല്ലാവരും ചാടി സുരക്ഷിതമായി കരയിൽ എത്തി. ഇന്ന് താങ്കളുടെ ജീവിത്തിൽ എന്താണ് തകർന്നിരിക്കുന്നത്? നല്ലത് വരാനിരിക്കുന്നതേയുള്ളു, ഉറപ്പായ നാശത്തിനുപകരം സുരക്ഷിതമായ എത്തിച്ചേരലാണെങ്കിലോ? എന്താണ് ഇറപ്പായ എത്തിച്ചേരലെന്ന് നിങ്ങൾ ചോദിച്ചേക്കാം ഇതൊരു യാത്രയുടെ സമാപനമാണ്. പക്ഷേ ദൈവം ഇടപെട്ടപ്പോൾ സാഹചര്യങ്ങൾ മാറിമറിഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിലേയ്ക്ക് ദൈവം ചുവടുവയ്ക്കുമ്പോൾ അവൻ നമ്മുടെ ജീവിത്തിൽ മാറ്റം ആവശ്യപ്പെടുന്നു. ഇന്നത്തെ ജീവിതം ചിലപ്പോൾ സുരക്ഷിതമായി തോന്നാമെങ്കിലും എല്ലായിപ്പോഴും അങ്ങനെ അവസാനിക്കണമെന്നില്ല. മറ്റെരുവിധത്തിൽ പറഞ്ഞാൽ നിങ്ങൾ അവിടെ എത്തുമ്പോൾ നിങ്ങൾക്ക് നല്ലതായി തോന്നണമെന്നില്ല. എന്നാൽ നിങ്ങൾ കൃത്യസമയത്ത് എത്തേണ്ടിടത്ത് എത്തുവാൻ എന്താണ് ചെയ്യേണ്ടത്? പൌലോസ് തീരുമാനിച്ചതുപോലെ ദൈവത്തെ വിശ്വസിക്കുകയും ദൈവ വചനപ്രകാരം ജീവിക്കുകയും ആണ് വേണ്ടത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ വിശ്വസിച്ചുകൊണ്ട് എന്റെ ജീവകാലം ആയിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ