Uncategorized

“കൂടുതൽ കാര്യങ്ങൾ ചെയ്യുക”

വചനം

മർക്കൊസ് 4 : 35

അന്നു സന്ധ്യയായപ്പോൾ: “നാം അക്കരെക്കു പോക” എന്നു അവൻ അവരോടു പറഞ്ഞു.

നിരീക്ഷണം

രാവിലെ മുതൽ യേശു ജനത്തെ ഉപദേശിച്ചുകൊണ്ടിരുന്നു ജനകൂട്ടം വർദ്ധിച്ചപ്പോൾ താൻ ഒരു പടകിൽ കയറി കരയിൽ നിന്ന ജനത്തോട് ഉപദേശിക്കുന്നത് തുടർന്നുകൊണ്ടിരുന്നു. സന്ധ്യയായപ്പോൾ വിണ്ടും യേശു തന്റെ ശിഷ്യന്മാരോട് അക്കരേയ്ക്ക് പോകാം എന്ന് പറയുകയാണ്.

പ്രായോഗികം

രാവിലെ മുഴുവൻ അദ്ധ്വാനിച്ചതിനുശേഷം സന്ധ്യയായപ്പോൾ എന്തുകൊണ്ട് യേശു അക്കരേക്ക് പോകാം എന്ന് പറഞ്ഞു? അതിന്റെ എല്ലാ ഉത്തരവും നമുക്ക് വ്യക്തമല്ല പക്ഷേ, യേശു അത് ചെയ്തു. സുവിശേഷങ്ങൾ മുഴുവൻ നാം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും കൂടുതൽ കാര്യങ്ങൾ ചെയ്യുക എന്നത് യേശുവിന്റെ ഒരു പതിവായിരുന്നു എന്ന്. യേശുവും ശിഷ്യന്മാരും ദിവസം മുഴുവൻ കഠിനാധ്വാനം ചെയ്യുന്നതായി കാണുവാൻ കഴിയും. യേശു ദിവസം മുഴുവൻ അധ്വാനിച്ചതുകൊണ്ട് ആ ബോട്ട് യാത്രയിൽ താൻ ഉറങ്ങിപോയതായും നാം വായിക്കുന്നു. നാമും യേശുക്രിസ്തുവിനെ കൈകൊള്ളുകയും ദൈവശക്തിയാൽ നിറയുകയും ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ നിനഞ്ഞ ദൈവ ശക്തി മറ്റുള്ളവരിലേയ്ക്ക് പകരപ്പെടുവാൻ ദൈവം നമ്മെ പ്രേരിപ്പിക്കുന്നു. അപ്പോൾ നാം നമ്മുടെ വേദനകളെയും ക്ഷീണങ്ങളെയും മാറ്റിവച്ചുകൊണ്ട് ദൈവീക ഉദ്ദേശം നിറവേറ്റുവാൻ ഇടയാകണം. ചിപ്പോൾ അങ്ങനെ ചെയ്യുന്നതിൽ നിന്ന് തടഞ്ഞുവയ്ക്കുന്ന ബന്ധൾപോലും നാം വലുതായികാണാതെ യേശുവിനെ പിന്തുടരേണ്ടയും വന്നേക്കാം. യേശുവിന്റെ അനുയായികൾ എന്ന നിലയിൽ നാം കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ വിളിക്കപ്പെട്ടവരാകുന്നു എന്ന ബോദ്ധ്യം എപ്പോഴും നമുക്ക് ഉണ്ടായിരിക്കുകയും അങ്ങനെ ചെയ്യുകയും ചെയ്യുന്നവരായിരിക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ വിളിച്ചതിന്റെ ഉദ്ദേശം തന്നെ കൂടുതൽ ചെയ്യുവാൻ ആണെന്ന ഉറപ്പോടെ മുന്നോട്ട് പോകുന്നു. എന്നും കർത്താവിനു വേണ്ടി കൂടുതൽ ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ