Uncategorized

“ഒരു വലീയ തീരുമാനം”

വചനം

ആവർത്തനപുസ്തകം 30 : 19

“ജീവനും മരണവും, അനുഗ്രഹവും ശാപവും മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു;  അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും..”

നിരീക്ഷണം

യഹോവ തന്റെ ദാസനായ മോശയിലൂടെ യിസ്രായേൽ ജനത്തോട് ഒരു വലീയ തീരുമാനം എടുക്കുന്നതിനെ പറ്റി സംസാരിക്കുന്നു. അവരുടെ മുമ്പിൽ ജീവനും മരണവും, അനുഗ്രഹവും ശാപവും ദൈവം വച്ചു. അതിൽ നിന്നും യിസ്രായേൽ ജനത്തിനു അവരുടെ ഭാവി തിരഞെടുക്കുക ആവശ്യമായിരുന്നു. നമുക്കും ഇത്തരത്തിൽ ഒരു വലീയ തീരുമാനം എടുക്കുവാൻ ഉണ്ട്. ജീവനും അനുഗ്രഹവും നാം തിരഞ്ഞടുക്കുമെങ്കിൽ അത് നമുക്കും നമ്മുടെ തലമുറകള്‍ക്കും അനുഗ്രഹവും ജീവിനുമായി തീരും.

പ്രായോഗികം

ഏതു മനുഷ്യന്റെയും അടുക്കൽ ചെന്ന് നിങ്ങള്‍ക്ക് ഏതാണ് വേണ്ടത്, ജീവിനാണോ, മരണമോ? അല്ലങ്കിൽ നിങ്ങള്‍ക്ക് അനുഗ്രഹമോ ശാപമോ വേണ്ടത്? എന്ന് ചോദിച്ചാൽ പത്തിൽ ഒമ്പത് പേരും തങ്ങള്‍ക്ക് ജീവിനും അനുഗ്രഹവും മതിയെന്ന് പറയും. മനുഷ്യൻ ജീവിനും അനുഗ്രഹവും ആഗ്രഹിക്കുന്നു എങ്കിലും അവരുടെ ജീവിതശൈലി മരണവും ശാപവും പ്രാപിക്കുന്ന തരത്തിലും ആകുന്നു. ഈ വലീയ ഒരു തീരുമാനം  എടുക്കുന്നതിനെ പറ്റി നാം വളരെ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ജീവിനും അനുഗ്രഹവും പ്രാപിക്കാൻ തക്കവണ്ണമുളള ഒരു ജീവിതശൈലി തിരഞെടുക്കുക.  ജീവനിലേക്കും അനുഗ്രഹത്തിലേയ്ക്കും ഉളള വഴിയെക്കാള്‍ വിശാലമാണ് ശാപത്തിലേയ്ക്കും മരണത്തിലേയ്ക്കും നയിക്കുന്ന വഴികള്‍. അതുകൊണ്ട് ഇന്ന്, ശരിക്കും ഒരു വലീയ തീരുമാനം എടുക്കേണ്ടത് ആവശ്യമാണ്. താങ്കള്‍ ജീവിനും അനുഗ്രഹവും തിരഞ്ഞെടുക്കുമെന്നും അതിനായി ജീവിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

ജീവിനും അനുഗ്രഹവുമാണ് ശരിയായ തിരഞ്ഞടുപ്പെന്ന് എനിക്കറിയാമെങ്കിലും, അത് ജീവിതത്തിൽ പ്രാവർത്തീകമാക്കുവാൻ കഴിയാതെ ശത്രു എന്റെ വിരുത് മറിച്ചുകളയുവാൻ ശ്രമിക്കുന്നു. ഈ അവസരത്തിൽ ഒരു ശരിയായ തീരുമാനം എടുക്കുവാൻ എന്നെ സഹായിക്കേണമേ. എനിക്കും എന്റെ ചുറ്റുമുളളവർക്കും എപ്പോഴും ജീവനും അനുഗ്രഹവും പകരുവാൻ തക്കവണ്ണമുളള ജീവിതം നയിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ