Uncategorized

“ഒരു ശവസംസ്കാര പ്രാർത്ഥന”

വചനം

യെഹെസ്കേൽ 32 : 2

മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു.

നിരീക്ഷണം

പഴയ നിയമത്തിൽ അനേക ഫറവോന്മാരെക്കുറിച്ച് വായിക്കുന്നു.  എന്നാൽ ആകാലത്ത് ജീവിച്ചിരുന്ന ഫറവോമാരുടെ കൂട്ടത്തിൽ വളരെ ദുഷ്ടനായ ഒരു വ്യക്തിയെക്കുറിച്ചാണ് ഇവിടെ പ്രദിപാതിച്ചിരിക്കുന്നത്. ദൈവം യെഹെസ്കേലിനോട് പറഞ്ഞു ഈ ദുഷ്ട മനുഷ്യനുവേണ്ടി ഒരു ശവസംസ്ക്കാര പ്രാർത്ഥന നടത്തുക അങ്ങനെ നടത്തുവാൻ ദുഃഖിക്കരുത്. അയൽ രാജ്യങ്ങള്‍ക്കും സ്വന്ത ജനങ്ങള്‍ക്കും എതിരെയുള്ള ഭയാനകമായ അതിക്രമങ്ങളുടെ ഫലമായി അവൻ മരിക്കും എന്ന് അല്ല പറയേണ്ടത് മറിച്ച് അവൻ പൂർണ്ണമായി നശിപ്പിക്കപ്പെടും എന്ന് അറിയിക്കുക എന്ന് ദൈവം അരുളിചെയ്തു. ഈ പ്രവചനം ബാബിലോണിയൻ രാജാവായ നെബുഖദ്നേസറിന്റെ ഭരണകാലത്ത് നിറവേറി.  മിസ്രയിമിനെ പർണ്ണമായി നശിപ്പിച്ചു.

പ്രായോഗീകം

ആയിരക്കണക്കിന് വർഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഫറവോനോട് പറഞ്ഞ പ്രവചനങ്ങളല്ലേ നിറവേറിയത് അതിന് ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഞാൻ എന്തിന് വിഷമിക്കണം എന്ന മട്ടിലാണ് നാം ആയിരിക്കുന്നത്. നമ്മുടെ ദൈവം ഇപ്പേഴും മാറ്റമില്ലാത്ത ദൈവമാണ്, നാം ജീവിക്കുന്നത് കൃപായുഗത്തിലാണ്. പക്ഷേ എന്നാൽ പാപത്തിന്റെ കാര്യം വരുമ്പോള്‍ ദൈവം മുഖം മറച്ചുകളയും എന്ന് നാം ഒരിക്കലും വിചാരിക്കരുത്. നാം നമ്മുടെ ചിന്തകളിൽ ചെയ്യുന്ന പാപവും, പ്രലോഭനങ്ങളിൽ അകപ്പെട്ട് ചെയ്യുന്ന പാപങ്ങളും, വളരെ ആസൂത്രണം ചെയ്ത് ചെയ്യുന്ന പാപങ്ങളും ഉണ്ട്. എല്ലാ പാപവും എല്ലായിപ്പോഴും ദൈവം ക്ഷമിക്കും എന്നു നാം വിചാരിക്കരുത്. എന്നാൽ ഒരിക്കൽ ദൈവം ക്ഷമിച്ച പാപം മനഃപൂർവ്വമായി പിന്നെയും ചെയ്യുന്നവെങ്കിൽ പാപ ക്ഷമ ലഭിക്കുക സാധ്യമല്ല. എന്തുകൊണ്ടെന്നാൽ എബ്രായ ലേഖനം 10 :26,27 ഇങ്ങനെ പറയുന്നു, സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു. കൃപായുഗത്തെക്കുറിച്ച് വാതോരാതെ നമുക്ക് പ്രസംഗിക്കാം എന്നാൽ ദൈവ വചനം ഇതാണ് പറയുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

കൃപായുഗത്തിലെ അനുഗ്രഹങ്ങളെ സന്തോഷത്തോടെ അനുഭവിച്ചുകൊണ്ട് പാപം ചെയ്യാതെ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. അതിനായി അങ്ങ് എന്നെ സഹായിക്കേണമേ. ആമേൻ