Uncategorized

“യേശു എല്ലാം കീഴടക്കി”

വചനം

സങ്കീർത്തനങ്ങള്‍ 110 : 1

യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.

നിരീക്ഷണം

സർവ്വശക്തനായ ദൈവവും അവന്റെ പുത്രനും നമ്മുടെ രക്ഷകനും മിശിഹായുമായ യേശുവും തമ്മിലുള്ള ഒരു സംഭാഷണം ദാവീദ് രാജാവ് ആത്മാവിൽ കാണുകയും കേള്‍ക്കുയും ചെയ്തതാണ് ഈ വചനത്തിൽ വിവരിച്ചിരിക്കുന്നത്. സ്വർഗ്ഗത്തിലെ ശത്രുക്കളെ തന്റെ പാദപീഠമാക്കുന്നതുവരെ തന്റെ വലത്തുഭാഗത്തിരിക്കുവാൻ പിതാവ് പുത്രനായ ക്രിസ്തുവോട് പറയുന്നു. ദൈവത്താൽ നിയേഗിക്കപ്പെടുന്ന ദിവസം യേശുക്രിസ്തു എല്ലാം കീഴടക്കും എന്നതാണ് ഈ വചനത്തിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്.

പ്രായോഗീകം

വളരെ അർത്ഥവത്തായതും ഗഗനമായി ചിന്തിക്കേണ്ടതുമായ ഒരു വചനമാണിത്.  പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം അരുളിചെയ്ത ഈ കാര്യം നിറവേറണമെങ്കിൽ യേശുവിന് തന്റെ പിതാവിന്റെ സാന്നിധ്യം വിട്ട് വെറും മർത്യനായി ഈ ഭൂമിയിലേയ്ക്ക് വരുവാൻ മനുഷ വേഷം ധരിക്കണമായിരുന്നു.  മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ത്യഗമായിരുന്നു അത്.  ദൈവം മനുഷ്യനായി തീർന്നു, അവൻ സ്നേഹിക്കുവാനും വീണ്ടെടുക്കുവാനും വന്ന ആ ജനത്തിന്റെ കൈകളാൽ ഉപദ്രവം ഏൽക്കുകയും അവർതന്നെ അവനെ ക്രൂശിക്കുകയും ചെയ്തു. മരിച്ച് അടക്കപ്പെട്ട് മൂന്നാം നാള്‍ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു. തീർച്ചയായും പിതാവിന്റെ അരുളപ്പാട് അങ്ങനെ പൂർത്തീകരിച്ചു. അവൻ ഇപ്പോള്‍ രാജാധി രാജാവും കർത്താധി കർത്താവുമായി ഏറ്റവും ഉയർത്തപ്പെട്ടു. കർത്താവായ യേശുക്രിസ്തു എല്ലാറ്റിനും അധിപതിയായി തീർന്നു. ആ കർത്താവിൽ നമുക്കും ആശ്രയിച്ച് ജീവിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് ഈ ഭൂമിയിൽ ഇറങ്ങി വന്നതുകൊണ്ട് എനിക്ക് പാപ മോചനം ലഭിച്ചു. വീണ്ടും വരുമെന്ന് പറഞ്ഞ കർത്താവിന്റെ വരവിനായി കാത്തിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ