Uncategorized

“ഒരു സങ്കടകരമായ അവസ്ഥ”

വചനം

യെഹെസ്കേൽ 10 : 18

പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിൻ മീതെ വന്നുനിന്നു.

നിരീക്ഷണം

യെരുശലേം ദേവാലയം രണ്ടാമത് നശിപ്പിക്കുന്നതിന് മുമ്പ് ദേവാലയത്തിൽ നിന്ന് ദൈവ മഹത്വം മാറിപ്പോകുന്നത് യെഹെസ്കേൽ കാണുന്നതാണ് ഈ വചനത്തിൽ വിവരിച്ചിരിക്കുന്നത്.  ദൈവ മഹത്വം കെരൂബുകളുടെ മുകളിൽ ദേവാലയത്തിന്റെ കിഴക്കേ വാതിലിൽകൂടെ ദൂതന്മാർ വഹിച്ചു കൊണ്ട് പോകുന്നത് ദൈവം യെഹെസ്കേലിന് കാണുവാൻ അനുവദിച്ചു. ആ കാഴ്ച വളരെ ദുഃഖകരമായതായിരുന്നു. സ്വർഗ്ഗീയ സൈന്യം അവസാനമായി ദേവാലയത്തിലേയ്ക്ക് നോക്കി എന്തായിരിക്കും ചിന്തിച്ചിരിക്കുക?

പ്രായോഗീകം

യിസ്രായേൽ ജനം ദൈവത്തെ വിട്ട് പിന്മാറിയതുകൊണ്ട് അന്യജാതിക്കാർവന്ന് അവരെ അടിമകളാക്കുകയും ദൈവാലയത്തെ നശിപ്പിക്കുകയും ചെയ്തു. പുതിയനിയമത്തിൽ നമ്മുടെ ശരീരങ്ങള്‍ ദൈവത്തിന്റെ മന്ദിരമെന്ന് പറഞ്ഞിരിക്കുന്നു. നാമാകുന്ന ആലയങ്ങളെ നോക്കി ദൈവമേ അങ്ങയെ എന്നിലേയ്ക്ക് ക്ഷണിക്കുന്നു, അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുത്തുകളയരുതേ എന്നു പ്രാർത്ഥിക്കേണ്ടത് ആവശ്യമാണ്. ആലയത്തിൽ ശുശ്രൂഷിക്കുന്ന ഒരു വ്യക്തിക്ക് പരിശുദ്ധാത്മാവിനെ കൂടാതെ ഒരിക്കലും വിജയകരമായി ശുശ്രൂഷിക്കുവാൻ സാധിക്കുകയില്ല. ഒരു സഭയെ നയിക്കുന്ന ദൈവദാസൻ എപ്പോഴും ആഗ്രഹിക്കേണ്ടത് തന്റെ സ്വന്തം ജീവിതത്തിലും സഭയിലും പരിശുദ്ധാത്മാവിന്റെ പരിവർത്തനം ഉണ്ടായിരിക്കണം എന്നതാണ്. ഓരോ ദൈവദാസന്മാരും യേശുവിന്റെ ഭാവം തന്നെ ഉള്‍ക്കൊള്ളണം . നാം പാപം ചെയ്ത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്. ദൈവത്തന്റെ ആത്മാവു നമ്മെ വിട്ട്പോയാൽ നാം ഒന്നിനും പ്രയോജനമില്ലാത്തവരായിതീരും. അത് ഒരു സങ്കടകരമായ അവസ്ഥയായിരിക്കും

പ്രാർത്ഥന

പ്രീയ യേശുവേ,

ദാവിദ് പ്രാർത്ഥിച്ചതുപോലെ ഞാനും ഈ ദിനം പ്രാർത്ഥിക്കുന്നു, അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്നും എടുത്തുകളയരുതേ. ആത്മനിറവോടെ ജീവിതാവസാനം വരെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ