Uncategorized

“ജീവിതത്തിൽ എല്ലാ സുഖവും ആർക്കും ലഭിക്കുന്നില്ല”

വചനം

ഇയ്യോബ് 21 : 7

ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർദ്ധക്യം പ്രാപിക്കയും അവർക്കു ബലം വർദ്ധിക്കയും ചെയ്യുന്നതു എന്തു?

നിരീക്ഷണം

ഇയ്യോബ് ശോദനയിലൂടെയും ശാരീരക വേദനയിലൂടെയും കടന്നുപോയപ്പോൾ താൻ ചുറ്റും നടക്കുന്ന കാര്യങ്ങളെ ഒരു വളഞ്ഞവഴിയിലൂടെ നോക്കുവാൻ തുടങ്ങി. തന്റെ വേദന നിമിത്തം അദ്ദേഹം ഇങ്ങനെ ചിന്തിച്ചുപോയി “ശരിക്കും ദുഷ്ടന്മാർ രക്ഷപ്പെടുകയാണോ?”

പ്രായോഗികം

ജീവിതം ഒരിക്കലും നാം കാണുന്നതുപോലെ അല്ല.  ഒന്ന് ചിന്തിച്ചു നോക്കുക നിങ്ങളുടെ മക്കൾ എല്ലാവരും ഒരു ദിവസം മരണപ്പെടുകയും നിങ്ങളുടെ സ്വത്തുക്കളും, മൃഗങ്ങളും എല്ലാം ഒരു ദിവസം കൊണ്ട് നശിച്ചാൽ നിങ്ങളുടെ മനോഭാവം എന്തായിരിക്കും? അങ്ങനെയുള്ള സാഹചര്യത്തിലാണ് ജീവിതത്തെ വിത്യസ്ഥമായ രീതിയിൽ കാണുവാനുള്ള പ്രവണത ഉണ്ടാകുന്നത്. എന്നാൽ നമുക്ക് ഒരിക്കലും അതിൽ തെറ്റുപറ്റരുത്, ജീവിതം ഒരു കഷ്ണം അപ്പം പോലെയാണ് ആർക്കും അത് മുഴുവനും ലഭിക്കുകയില്ല. ഇയ്യോബ് തന്റെ ദയനീയ അവസ്ഥയിൽ മുകളിലെ വചനം വിളിച്ചുപറയുവാൻ ഇടയായി. എന്നാൽ ദുഷ്ടന്മാർ ഒരിക്കലും രക്ഷപ്പെട്ടിട്ടില്ല. മറ്റൊരാൾ ഏത് അവസ്ഥയിൽ കൂടെ കടന്നുപോകുന്നു എന്ന് നമുക്ക് ഒരിക്കലും അറിയുവാൻ കഴിയുകയില്ല. മാത്രമല്ല ദുഷ്ടന്മാർ നരകത്തെ അഭിമുഖീകരിക്കേണ്ടി വരും.  അവിടുത്തെ പുഴുക്കൾ ചാകുകയില്ല തീവെന്തുപോകുകയും ഇല്ല. ആകയാൽ എല്ലാവരും ഞാൻ മറ്റൊരാളെക്കാൾ മികച്ചവനല്ലെന്ന് തോന്നുന്നതിനു പകരം നിങ്ങൾക്ക് എന്തു ഉണ്ട് അതിന് നന്ദി പറഞ്ഞുകൂടായോ? കാരണം ജീവിത്തിൽ ആർക്കും മുഴുവൻ സുഖവും ലഭിക്കുകയില്ല എന്ന ബോധം നമുക്ക് ഉണ്ടാകുമ്പോൾ നമുക്കുള്ളതിന് നന്ദി പറയുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

ജീവതത്തിൽ ആർക്കും മുഴുവൻ സുഖവും ലഭിക്കുന്നില്ല എന്നത് സത്യമാണ്. ആകയാൽ എനിക്ക് ലഭിച്ച നന്മകൾക്കായി നന്ദി. ആമേൻ