Uncategorized

“കൃപയും കരുണയുമുള്ള പിതാവ്”

വചനം

യോവേൽ 2 : 13

വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.

നിരീക്ഷണം

യഹോവയായ ദൈവത്തിന്റെ മുമ്പാകെ നമ്മെതന്നെ താഴ്ത്തുവാൻ നാം തിടുക്കം കൂട്ടുന്നുവെങ്കിൽ അവൻ എപ്പോഴും നമ്മോട് കൃപയും അനുകമ്പയും ഉള്ളവനായിരിക്കും എന്ന് യോവേൽ പ്രവാചകൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

പ്രായോഗികം

ദൈവ വചനം അനുസരിക്കാതിരിക്കെ നമ്മുടെ കാര്യങ്ങള്‍ ശരിയായി നടക്കാത്തത് എന്തുകൊണ്ട് എന്ന് ചിന്തിക്കുന്നവരെ നാം കാണാറുണ്ട്. ഇനി അങ്ങനെ ചെയ്യരുത് എന്ന് കർത്താവ് പറയുന്നത് കോള്‍ക്കുവാൻ കഴിയുന്നവർക്കുവേണ്ടി ഇന്നും പ്രവർത്തിക്കുവാൻ ദൈവം സന്നദ്ധനാണ്. നാം നമ്മുടെ വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞാൽ നമ്മോട് ക്ഷമിക്കുവാനും കരുണകാണിക്കുവാനും ഇഷ്ടപ്പെടന്നവനാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു. കാരണം അവൻ നമ്മോട് എപ്പോഴും കൃപയും കരുണയും ഉള്ള പിതാവായിരിക്കുവാൻ ഇഷ്ടപ്പെടുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ, എന്റെ ഹൃദയം പൂർണ്ണമായും അങ്ങയുടെ മുമ്പാകെ തുറക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം അങ്ങയുടെ സ്നേഹം എന്നും ഞാൻ അനുഭവിക്കുന്നു. എനിക്ക് തുടർച്ചയായി അങ്ങുമായി സംസാരിക്കുവാനും ഹൃദയങ്ങമായി അങ്ങയോട് അടുക്കുവാനും സഹായിക്കുമാറാകേണമേ. ആമേൻ