Uncategorized

“ജനങ്ങള്‍ യേശുവിനെ തിരയുന്നു”

വചനം

യോഹന്നാൻ 6 : 24

യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫർന്നഹൂമിൽ എത്തി.

നിരീക്ഷണം

കടലിന്റെ ഒരു കരയിലെ ശുശ്രൂഷ പൂർത്തിയാക്കിയശേഷം യേശു കാൽ നടയായി രഹസ്യമായി മറുകരയിലേയ്ക്കു പോയി.  യേശു അവിടെ ഇല്ലെന്നും ശിഷ്യന്മാർ പടകിൽ കയറി മറുകരയിലേയ്ക്ക് പോയി എന്നും അറിഞ്ഞ ജനം യേശുവിനെ തിരഞ്ഞ് ചെറു പടകുകളിൽ കയറി കഫർന്നഹൂമിലേയ്ക്ക് പോയി.

പ്രായോഗീകം

ഈ ഭാഗം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് ജനങ്ങള്‍ ശിഷ്യന്മാരെ കാണാത്തതിലല്ല ആശങ്കയിലായത് പകരം യേശുവിനെ കാണാത്തതിനാൽ.  ആയതിനാൽ അവർ യേശുവിനെ തിരഞ്ഞു. വാസ്തവത്തിൽ പെന്തകൊസ്തു ദിനത്തിൽ പരിശുദ്ധാത്മാവിനാൽ സ്നാനം ഏല്ക്കുന്നതുവരെ ജനങ്ങള്‍ക്ക് ശിഷ്യന്മാർ ഒരു സഹായമായിരുന്നില്ല.  യേശുക്രിസ്തു ഈ ഭൂമിയിലായിരുന്നപ്പോള്‍ എപ്പോഴും തന്റെ ശിഷ്യന്മാരെ തിരുത്തുകയും തമ്മിൽ വാദങ്ങളും തർക്കങ്ങളും ഉണ്ടാകുകയും ചില സന്ദർഭങ്ങളിൽ യേശു അവരെ ശാസിക്കുകയും ചെയ്തിരുന്നു.  ഇവിടെ ഒരു കാര്യം നാം ഓർക്കേണ്ടതുണ്ട് ജനം എന്തുകൊണ്ട് നമ്മെ അന്വേഷിച്ചു നമ്മുടെ അടുക്കലേയ്ക്ക് വരുന്നില്ല.  യേശു നമ്മിൽ ആവസിക്കുന്നുവെങ്കിൽ നാം പോകുന്നിടത്തൊക്കെയും നമ്മെ അന്വേഷിച്ച് ജനം നമ്മുടെ അടുക്കലേക്ക് ആവശ്യങ്ങളുമായി കടന്നുവരും. എന്നെക്കൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ലെന്ന തോന്നൽ താങ്കള്‍ക്കുണ്ടെങ്കിൽ ജീവിതം യേശുവിന് ആവസിക്കുവാൻ വിട്ടു നൽകുക.  അനേകർക്ക് പ്രയോജനമുളളവനാക്കി യേശു നിങ്ങളെ ഉപയോഗിക്കുക തന്നെ ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ജീവിതത്തിൽ വന്ന് ആവസിക്കേണമേ. അങ്ങ് എന്റെ ജീവതത്തിൽ ഇല്ലെങ്കിൽ ഞാൻ ശൂന്യമാണ്. മറ്റുളളവരെ അങ്ങയിലേയ്ക്ക് എന്റെ ജീവിതം മൂലം ആകർഷിക്കുവാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ