Uncategorized

“തന്നിൽ ആശ്രയിക്കുന്നവരെ ദൈവം പരിപാലിക്കുന്നു”

വചനം

നഹൂം 1 : 7

 യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.

നിരീക്ഷണം

ഈ വചനം ഏകദേശം നൂറ് വർഷങ്ങള്‍ക്ക് മുമ്പ് യോനാ പ്രവാചകന്റെ വാക്കുകള്‍ മുഖാന്തിരം മാനസാന്തരപ്പെട്ട ജനത്തോട് വീണ്ടും നഹൂം പ്രവാചകനിലൂടെ പ്രവചിക്കുന്ന വാക്കുകളാണിവ. ഒരിക്കൽ യോനാ പ്രവാചകന്റെ പ്രവചനംകേട്ട് നെടുംപാടു വീണ് കരഞ്ഞ് ജനങ്ങള്‍ മാത്രമല്ല രാജാവ് ഉള്‍പ്പടെ അന്ന് മാനസാന്തരത്തിലേക്ക് നയിക്കപ്പെട്ടു.  ദൈവം നിനവേ നിവാസികളോട് കാണിച്ച ദിവ്യ കരുണയെ അംഗീകരിപ്പാൻ കഴിയാതെ യോന ദൈവത്തോട് മത്സരിക്കുകയും അവർക്ക് ഉണ്ടായ ഉണർവ്വിനെ മുന്നോട്ട് കൊണ്ടുപോകാതെ ഉപേക്ഷിക്കുകയും ചെയ്തു. നൂറുവർഷം കഴിഞ്ഞിട്ട് നഹൂം പ്രവാചകനിലൂടെ അവരോട് പിന്നെയും ദൈവത്തിങ്കലേക്ക് മടങ്ങി വരുവാൻ പ്രവചനം ഉണ്ടായി. കാരണം നിനവേ നിവാസികള്‍ ദൈവത്തെ വിട്ട് അകന്ന് അന്യദൈവങ്ങളെ ആശ്രയിക്കുവാൻ ഇടയായി. എങ്കിലും ദൈവം പറയുന്നു ആരെങ്കിലും എന്നിൽ ആശ്രയിച്ചാൻ അവരെ പരിപാലിക്കും എന്ന്.

പ്രായോഗീകം

ഈ വചനത്തലുടെ കർത്താവ് നമുക്ക് നൽകുന്ന വാഗ്ദത്തം തന്നിൽ ആശ്രയിക്കുന്നവരെ താൻ പരിപാലിക്കുന്നു എന്നതാണ്.  മുൻ കാലങ്ങളിൽ നിനവേ പട്ടണത്തിന് ഉൻമൂല നാശം വലുത്തും എന്ന് പറഞ്ഞ ദൈവം അവരുടെ മാനസാന്തരം കണ്ടിട്ട് അവരെ നശിപ്പിക്കാതെ സംരക്ഷിക്കുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു.  ഈ തിരുവചന സത്യം വായിക്കുന്ന താങ്കള്‍ ആരിലാണ് ആശ്രയം വെച്ചിരിക്കുന്നത്. ഏതെങ്കിലും മനുഷ്യ നിർമ്മിത വസ്തുക്കളിലോ അതോ ശ്വാസം പോയാൽ ഒന്നും ചെയ്യുവാൻ കഴിയാത്ത മനുഷ്യരിലോ? അതോ ഈ പ്രപഞ്ചത്തെയും എന്നെയും നിങ്ങളെയും സൃഷ്ടിച്ച കർത്താവിലോ? ചിലർ രഥങ്ങളിലും മറ്റുചിലർ കുതിരകളിലും ആശ്രയിക്കുന്നു. ഞങ്ങളോ ഞങ്ങളുടെ ദൈവമായ കർത്താവിൽ ആശ്രയിക്കുന്നു എന്ന് ദാവീദ് രാജാവ് പറഞ്ഞിരിക്കുന്നതുപോലെ (സങ്കീർത്തനം 20.7) താങ്കളും ഈ ദൈവത്തിൽ ആശ്രയം വെച്ചാൽ തീർച്ചയായും താങ്കള്‍ ഇന്ന് ഏത് അവസഥയിൽകൂടി കടന്നുപോയാലും പരിപാലിക്കുവാൻ ഈ ദൈവം ശക്തനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് അങ്ങയിൽ ആശ്രയിക്കുവാനും വിശ്വസിക്കുവാനും കൃപ തന്നതിനായി നന്ദി പറയുന്നു. ഈ സന്ദേശം വായിക്കുന്നു എന്റെ പ്രീയ സുഹൃത്തിനും അങ്ങയിൽ ആശ്രയിക്കുവാനുളള കൃപ നൽകേണമേ. ആമേൻ