Uncategorized

“മതത്തെക്കാൾ യേശുവിനെ തിരഞ്ഞെടുക്കുക!”

വചനം

മർക്കൊസ് 7 : 8

നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു.

നിരീക്ഷണം

ഒരിക്കൽ കൂടി പരീശന്മാർ യേശുവിനെ അവരുടെ ഒരു സംവാദത്തിലേക്ക് വലച്ചിഴച്ചയായി നമുക്ക് ഇവിടെ കാണുവാൻ കഴിയുന്നു. പരീശന്മാരുടെ സംവാദം എപ്പോഴും “മത” വുമായി ബന്ധപ്പെട്ടതാണ്. യേശു അവരോട്, നിങ്ങൾ ദൈവത്തിന്റെ കൽപ്പനകൾ ഉപേക്ഷിക്കുകയും നിങ്ങളുടെ മതപാരമ്പര്യങ്ങളെ മുറുകെ പിടിക്കുകയും ചെയ്യുന്നു എന്ന് യേശു പറഞ്ഞു.  

പ്രായോഗികം

ദൈവ കല്പനകൾ പ്രമാണിക്കുന്നവർ ദൈവത്തെ പ്രസാദിപ്പിക്കുന്നു. അതേസമയം മത പാരമ്പര്യങ്ങൾ പിന്തുടരുന്നത് മനുഷ്യരാശിയെ സന്തോഷിപ്പിക്കുന്നു. മതം എപ്പോഴും മനുഷ്യ നിർമ്മിത പാരമ്പര്യങ്ങളാണ് അവ ജനങ്ങളെ സംരക്ഷിക്കുന്നതിനു പകരം താഴ്ത്തികളയുന്നു. ദൈവത്തിന്റെ കല്പനകൾ നമുക്ക് സംരക്ഷണത്തിനും മനുഷ്യരുടെ എറ്റവും നല്ല നന്മയ്ക്കുമാണ് ദൈവം നൽകിയിരിക്കുന്നത്. മതം എന്നത് എത്തിച്ചേരാനാകാത്തവർക്കുവേണ്ടിയുള്ള ശ്രമകരമായ അന്വേഷണമാണ്. മനുഷ്യർ മതത്തോട് കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്നതായി കാണുവാൻ കഴിയും. എന്നാൽ നമുക്ക് മതത്തെക്കാൾ യേശുവിനെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. യേശുക്രിസ്തുവിന്റെ നിയമം ഇതാണ്, പൂർണ്ണഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണ മനസ്സോടുംകൂടെ കർത്താവിനെ സ്നേഹിക്കുയും നാം നമ്മെ സ്നേഹിക്കുന്നതുപോലെ നമ്മുടെ അയൽക്കാരനെയും സ്നേഹിക്കുകയും ചെയ്യുക എന്നതാണ്. ഇതിനെ മതം എന്നതിനേക്കാൾ യേശുക്രിസ്തു എന്ന് പറയുന്നതാണ് ഉത്തമം.

പ്രാർത്ഥന

പ്രീയ യേശുവേ,

എല്ലാ ദിവസവും പൂർണ്ണഹൃദയത്തോടും ആത്മാവോടും മനസ്സോടും ശക്തിയോടും കൂടെ അങ്ങയെ സ്നേഹിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ! ആമേൻ