Uncategorized

“ഞാൻ എന്റെ സ്വന്തമല്ല”

വചനം

1 കൊരിന്ത്യർ 6 : 19

“ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാൽ നിങ്ങള്‍ താന്താങ്ങള്‍ക്കുളളവരല്ല എന്നും അറിയുന്നില്ലയോ?”

നിരീക്ഷണം

പൌലോസ് അപ്പോസ്തോലൻ കൊരിന്തിൽ സ്ഥാപിച്ച സഭയിൽ ലൈംഗീക പാപം ഒരു പ്രശ്നമായിതീർന്നു.  അത്തരത്തിൽ പാപങ്ങള്‍ക്ക് തങ്ങളുടെ ശരീരങ്ങളെ അടിമകളാക്കുന്നവരോട് പൌലോസ് അപ്പോസ്തോലൻ അവരുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന് ഓർമ്മിപ്പിക്കുന്നു.  ദൈവം അവരെ വില കൊടുത്തു വാങ്ങിയതിനാൽ അവർ ഇനി താന്താങ്ങള്‍ക്കുളളവരല്ല .  ആയതിനാൽ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവാൻ അവരെ ആഹ്വാനം ചെയ്യുന്നു.

പ്രായോഗികം

ഒട്ടുമിക്ക മതങ്ങളിലും ലൈംഗീക അധാർമീകത തെറ്റാണ് എന്നാൽ അവർ അത് തെറ്റാണെന്നു പറയുന്നതിന് വിത്യസ്തമായ കാരണങ്ങളുണ്ടാകാം.  എന്നാൽ ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന സത്യം നാം മറന്നു പോകരുത്. ലൈംഗീക പ്രലോഭനങ്ങള്‍ക്ക് നാം വഴങ്ങുമ്പോള്‍ നമ്മുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശം നമ്മള്‍ ദൈവത്തിൽ നിന്ന് മേഷ്ടിക്കുകയാണ് ചെയ്യുന്നത്. ലൈംഗീക പാപത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നത് മോഷണത്തിൽ നിന്നാണ് അങ്ങനെ പറയുവാൻ കാരണം ഇത്തരത്തിലുളള പാപം ദൈവത്തിന്റെ സ്വത്തായ നമ്മുടെ ശരീരത്തെ തിരികെ മറ്റൊരാളുടെ കൈകളിലെത്തുവാൻ പ്രേരിപ്പിക്കുന്നു.  ഇത് നമുടെ ദൈവവുമായുളള ഉടമ്പടിയും കൂട്ടായ്മയും ഹനിക്കുന്ന പാപമാണ്.  അപ്രകാരം സംഭവിക്കുന്നതിനും പ്രലോഭനത്തിൽ വീഴുന്നതിനും മുമ്പ് “ഞാൻ എന്റെ സ്വന്തമല്ല” എന്ന് നമ്മോട് തന്നെ പറയുക.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പാപങ്ങള്‍ക്കുവേണ്ടി ക്രൂശിലെ അങ്ങയുടെ മരണത്തിന് നന്ദി.  എന്റെ ശരീരം അങ്ങയുടെ വാസസ്ഥലമാണെന്നും പരിശുദ്ധാത്മാവ് എന്നിൽ വസിക്കുന്നു എന്നും ഞാൻ അറിയുന്നു. ദൈവത്തിന്റെ ഉടമസ്ഥതയിലുളള ഈ ശരീരത്തെ യാതൊരു പാപപ്രവൃത്തികള്‍ക്കും അടിമയാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. “ഞാൻ എന്റെ സ്വന്തമല്ല” അങ്ങയുടെ സ്വന്തമാണെന്ന ഉറപ്പോടെ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ