Uncategorized

“ദൈവം ഇച്ഛിച്ചാൽ അത് സംഭവിക്കും”

വചനം

യോശുവ 12 : 6

അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളും കൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി കൊടുത്തു.

നിരീക്ഷണം

പ്രസ്തുത അദ്ധ്യായത്തിൽ എഴുത്തുകാരൻ യിസ്രായേൽ ജനം പിടിച്ചടക്കിയ ദേശങ്ങളെക്കുറിച്ചും രാജാക്കന്മാരെക്കുറിച്ചും വിവരിക്കുന്നു.  മോശയുടെ നടത്തിപ്പിനാൽ വാഗ്ദത്തദേശത്തേക്ക് വരുന്ന യാത്രയ്ക്കിടയിലാണ് ഈ രാജാക്കന്മാരെയും പ്രദേശങ്ങളെയും യിസ്രായേൽ ജനം പിടിച്ചെടുക്കുന്നത്.  നൂറുകണക്കിന് വർഷങ്ങള്‍ക്ക് മുമ്പ് തന്നെ അപ്രകാരം സംഭവിക്കുമെന്ന് ദൈവം അരുളി ചെയ്തിരുന്നു.

പ്രായോഗികം

അസാധ്യങ്ങളെല്ലാം സാധ്യമായതായി കാണുന്ന വേദ ഭാഗങ്ങള്‍ എല്ലാം പരിശോധിച്ചാൽ നമുക്ക് ഇപ്രകാരം പറയുവാൻ സാധിക്കും “ദൈവം ഇച്ഛിച്ചാൻ അത് സംഭവിക്കും”.  പലപ്പോഴും അസാധ്യതകളെ നാം അഭിമുഖീകരിക്കുമ്പോള്‍ നാം ചിന്തിക്കുന്നത് ഇത് ഒരിക്കലും സംഭവിക്കില്ല എന്ന് തന്നെയാണ്. ഒരു അപകടത്തെ തുടർന്ന് ആശുപത്രയിൽ ചികിത്സയിൽ ആയിരിക്കുന്ന ഒരു കുടുംബാംഗം നിങ്ങള്‍ക്ക് ഉണ്ടെന്നിരിക്കട്ടെ. ആ വ്യക്തിയുടെ ജീവൻ നിലനിർത്തുവാൻ മെഡിക്കൽ സയൻസിന് ഇനി ഒന്നും ചെയ്യാനില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയാൽ കേള്‍ക്കുന്ന ബന്ധുക്കള്‍ ശവസംസ്കാരത്തിനുളള കാര്യങ്ങള്‍ ആയിരിക്കാം ചിന്തിക്കുന്നത്. എന്നാൻ ദൈവം ഇച്ഛിക്കാതെ ഒന്നും ആരുടെയും ജീവിതത്തിൽ സംഭവിക്കുകയില്ല .  ഒരു പക്ഷേ നിങ്ങള്‍ വാടകയ്ക്ക പാർക്കുന്ന വീട്ടിൽ വാടക കൊടുക്കാൻ കഴിയാതെ  ദൈവത്തോട് ഒരു വഴിതുറക്കാൻ പ്രാർത്ഥിക്കുന്നുണ്ടാവാം. അപ്പോള്‍ തന്നെ എന്നെയും എന്റെ കുടുംബത്തെയും ഈ ഭവനത്തിൽ നിന്നും ഇറക്കിവിടുമോ എന്ന് ചിന്തയും നിങ്ങള്‍ക്ക് ഉണ്ടാവാം. എന്നാൽ ഓർക്കുക ദൈവം അറിയാതെ ഒന്നും നിങ്ങളുടെ ജീവിത്തിൽ സംഭവിക്കില്ല. ദൈവം ഇച്ഛിച്ചാൽ മാത്രമേ അത് സംഭവിക്കുകയുളളൂ.

പ്രാർത്ഥന

പ്രീയ യേശുവേ,

മുൻകാലങ്ങളിൽ ഞാൻ അസാദ്ധ്യമെന്ന് കരുതിയ കാര്യങ്ങള്‍ പിന്നത്തേതിൽ സാദ്ധ്യമാക്കി തന്നതിനാൽ നന്ദി.  “ദൈവം ഇച്ഛിച്ചാൻ അത് സംഭവിക്കും” എന്ന് ഞാൻ വാസ്തവമായി എന്റെ ജീവിതാനുഭവങ്ങളിലൂടെ പഠിച്ചു. തുടർന്നും അസാധ്യങ്ങളെ സാധ്യമാക്കുന്ന അങ്ങയിൽ ആശ്രയിപ്പാൻ എന്നെ പഠിപ്പിക്കേണമേ. അമേൻ