Uncategorized

“നിങ്ങള്‍ പ്രശ്നത്തിലാണെങ്കിൽ”

വചനം

സങ്കീർത്തനങ്ങള്‍ 69 : 17

“അടിയാനു തിരുമുഖം മറെക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ”.

നിരീക്ഷണം

ഈ വാക്യം എഴുതിയപ്പോള്‍ ദാവീദ് ഏതുതരം പ്രശ്നത്തിലാണെന്ന് നമ്മുക്ക് കൃത്യമായി അറിയില്ല.  എന്നിരുന്നാലും, ദാവീദിന്റെ ഹൃദയത്തിൽ നിന്നുളള ഒരു നിലവിളിയായിരുന്നു ഇത്, തന്റെ ഇരുണ്ട മണിക്കൂറുകളിൽ അവൻ പലപ്പോഴും കർത്താവിന്റെ മുമ്പാകെ നിലവിളിച്ചു.  തെറ്റുകള്‍ചെയ്തിട്ടുണ്ടെന്നും തന്നോട് ക്ഷമിക്കണമെന്നും ദാവീദ് മുന്നിലുളള അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്നു.  എന്നാൽ തന്റെ കഷ്ടകാലത്ത് താൻ ദൈവത്തിന്റെ ദാസനാണെന്ന് ദൈവത്തെ ഓർമ്മിപ്പിക്കുകയും ദയവു ചെയ്ത് പ്രശ്നത്തിൽ നിന്ന് കരകയറ്റണമെന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.

പ്രായോഗികം

“നിങ്ങള്‍ പ്രശ്നത്തിലാണെങ്കിൽ ദാവീദ് ചെയ്തതുപോലെ നിങ്ങളും ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുന്നു.  ആവശ്യസമയത്ത് അവൻ കർത്താവിങ്കലേക്ക് തിരിഞ്ഞു അല്ലാതെ മറ്റ് വിത്യസ്ത ആളുകളുമായി തന്റെ പ്രശ്നം എങ്ങനെ പരിഹരിക്കും എന്നതിനെക്കുറിച്ച് കൂടിയാലോചിച്ചില്ല. അവൻ അങ്ങനെ ചെയ്യുന്നതുകൊണ്ട് പ്രയോചനമുണ്ടാകയില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു. പകരം അവൻ ദൈവത്തോട് നിലവിളിച്ചു. കഷ്ടകാലങ്ങളിൽ എപ്പോഴും നാം ആദ്യം നിലവിളിക്കേണ്ടത് ദൈവത്തോട് ആയിരിക്കണം.  അടുത്തതായി താൻ രാജാവല്ലെന്നും; ദൈവം തന്റെ രാജാവാണെന്നും ദാവീദ് സമ്മതിച്ചു.  അദ്ദേഹം പറഞ്ഞു ഞാൻ അങ്ങയുടെ ദാസനാണ്.  ഏതുസമയത്തും നാം കർത്താവിനെ ഇങ്ങനെ സമീപിക്കുന്നത് നല്ലതാണ്. നല്ല സമയത്തായാലും അല്ലെങ്കിലും അവന്റെ ദാസനായി നാം അവനെ സമീപിക്കണം. ഒടുവിൽ, സഹായത്തിനായി കർത്താവിനോട് യാചിച്ചശേഷം ദാവീദ് ദൈവത്തെ സ്തുതിച്ചു.  “എന്റെ അടിയത്തരമായ ആവശ്യത്തോട് അങ്ങ് എങ്ങനെ പ്രതികരിച്ചാലും, ഞാൻ എപ്പോഴും അങ്ങെ സ്തുതിക്കും”! അവിടെ നിങ്ങള്‍ക്ക് മറുപടിയുണ്ട്.  “നിങ്ങള്‍ പ്രശ്നത്തിലാണെങ്കിൽ”, ദൈവത്തിലേക്ക് തിരിഞ്ഞ് ആദ്യം അവനോട് നിലവിളിക്കുക.  രണ്ടാമതായി, അവന്റെ ദാസനേപ്പോലെ നിങ്ങള്‍ അവനെ സമീപിക്കുന്നുവെന്ന് ഉറപ്പാക്കുക. അവസാനമായി, എന്തുതന്നെയായാലും കർത്താവിനെ സ്തുതിക്കുക! അപ്പോള്‍ നിങ്ങളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഇന്ന് ഞാൻ ദൈവകൃപയാൽ ഭാഗ്യവാനാണ് കാരണം എനിക്ക് വലീയ പ്രശ്നങ്ങളൊന്നും ഇല്ല അതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു.  എന്റെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ സഹായത്തിനായി അങ്ങയോട് നിലവിളിക്കുവാനും അങ്ങയുടെ ദാസനായി ജീവിക്കുവാനും എന്നെ സഹായിക്കേണമേ. എന്റെ നല്ലസമയത്തും മോശം സമയത്തും അങ്ങയെ പാടിസ്തുതിക്കുവാനും അങ്ങ് മാത്രമാണ് സ്തുതിക്കുയോഗ്യൻ എന്ന് ഓർത്തുകൊണ്ട് ജീവിക്കുവാനും എന്നെ സഹായിക്കേണമേ . ആമേൻ