Uncategorized

“സൗകര്യം തേടിയ മത്സരി”

വചനം

അപ്പോസ്തലപ്രവൃത്തികൾ 24 : 25

എന്നാൽ അവൻ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.

നിരീക്ഷണം

കടൽ തീരത്തുള്ള സീസറിനെ പാർപ്പിച്ചിരുന്ന പ്രദേശത്തെ ഗവർണർ ആയിരുന്നു ഫെലിക്സ്. ഹെരോദാവിന്റെ കൊട്ടാരം അവിടെ ഉണ്ടായിരുന്നു അപ്പോസ്തലനായ പൌലോസ് അവിടെ സായുധ കാവലിലായിരുന്നു.  ഒടുവിൽ ഫെലിക്സിന്റെ മുമ്പാകെ സ്വയം വിചാരണയ്ക്കായി പൌലോസിനെ അനുവദിച്ചു. പൌലോസ് നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു വ്യക്തമായി സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി കാരണം അദ്ദേഹം മഹാ കുറ്റവാളി ആയിരുന്നു. ആയതുകൊണ്ട് അദ്ദേഹം പൌലോസിനോട് തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു പൌലോസിനെ വിട്ടയച്ചു.

പ്രായോഗികം

ദൈവത്തിന്റെ പരിശുദ്ധാത്മാവ് ജനത്തിന്റെ പാപത്തെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുക്കുമ്പോൾ അത് ഏറ്റെടുക്കാതെ ഹൃദയത്തെ കഠിനപ്പെടുത്തി അനുയോജ്യമായ സമയം വരട്ടെയെന്നു പറഞ്ഞ് രക്ഷയെ തള്ളിക്കളയുന്നു. എന്തുകൊണ്ടെന്നാൽ അവരുടെ വിശ്വസം ഈ ലോകത്തിൽ തന്നെയാണ് എല്ലാം എന്നാണ്. എന്നാൽ ഈ ലോകത്തിലായിരിക്കുമ്പോൾതന്നെ നമ്മുടെ നിത്യത എവിടെ ആയിരിക്കണമെന്ന് നാം തീരുമാനിക്കേണ്ടത് ആവശ്യമാണ്. അതിനാവശ്യമായതെല്ലാം നാം ഈ ലോകത്തിൽ വച്ചുതന്നെ ചെയ്യുക. ഫെലിക്സിന്റെ കാര്യം തന്നെ നോക്കാം അദ്ദേഹം സൗകര്യമുള്ള സമയം കാത്തിരുന്നതുകൊണ്ട് ആത്മാവിന്റെ രക്ഷ കരസ്ഥമാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആകയാൽ പ്രീയ സ്നേഹിതാ, ഇതാകുന്നു സുപ്രസാദകാലം ഇതാകുന്നു രക്ഷാ ദിവസം. ദൈവത്തെ അനുസരിക്കേണ്ടതിന് സമയം മാറ്റിവയ്ക്കാതെ കിട്ടുന്ന സാഹചര്യം കൃത്യമായി പ്രയോജനപ്പെടുത്തി ദൈവത്തെ ഭയപ്പെട്ട് അവനിൽ ആശ്രയിക്കുകയാണ് സകലമനുഷ്യർക്കും വേണ്ടിയത്!

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് കിട്ടിയ സമയം കൃത്യമായി ഉപയോഗിച്ച് അങ്ങയിൽ ആശ്രയിക്കുവാൻ എന്നെ സഹായിച്ചതിന് നന്ദി. ഇത് വായിക്കുന്ന എന്റെ സഹോദരനെയും അതിനായി അങ്ങ് സഹായിക്കുമാറാകേണമേ. ആമേൻ