Uncategorized

“തലമുറകളെ കാണും”

വചനം

സങ്കീർത്തനങ്ങള്‍ 128 : 6

നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

നിരീക്ഷണം

ഈ സങ്കീർത്തനം ദൈവഭക്തനായ ഒരു മനുഷ്യന്റെ ജീവിതത്തിലെ അനുഗ്രഹങ്ങളെക്കുറിച്ച് വിവരിക്കുന്നു.  ദൈവത്തിനുവേണ്ടി ജീവിക്കുന്ന ഒരു മനുഷ്യന്റെ ജീവിതത്തിൽ ലഭിക്കാവുന്ന എറ്റവും വലീയ ഉറപ്പാണ് ഈ സങ്കീർത്തനത്തിന്റെ അവസാന തിരുവചനമായ ഈ ചെറിയ വാക്യം പറയുന്നത്. താങ്കള്‍ ദൈവത്തെ ഭയപ്പെടുന്ന ഒരു വ്യക്തിയാണെങ്കിൽ നിങ്ങളുടെ അധ്വാന ഫലം നിങ്ങള്‍ ഭക്ഷിക്കും. ദൈവം താങ്കളെ അനുഗ്രഹിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുമെന്ന് സങ്കീർത്തനക്കാരൻ ഇവിടെ പറയുകയാണ്. താങ്കളുടെ ഭാര്യ സന്താനപുഷ്ടിയുള്ളവളായിരിക്കും. താങ്കളുടെ മക്കള്‍ മേശക്കുചുറ്റും ഒലിവ് തൈകള്‍ പോലെയിരിക്കും. അവസാനമായി പറയുന്നത്, അങ്ങനെയുള്ളവർ അവരുടെ മക്കളുടെ മക്കളെയും കാണും.

പ്രായോഗീകം

വിവാഹം കഴിക്കാത്ത ദൈവഭക്തരായ ദൈവമക്കളുണ്ട്. വിവാഹിതരായിട്ടും മക്കളില്ലാത്ത ദൈവഭക്തരുണ്ട്. കർത്താവിന്റെ വഴികളിൽ നടക്കുന്ന ദൈവഭക്തരായ, മക്കളുളള വ്യക്തികളും ഉണ്ട്. ഈ സങ്കീർത്തനം പഴയനിയമ വാഗ്ദത്തമാണെന്ന പേരിൽ നമുക്ക് ഇതിനെ ഒരിക്കലും തള്ളികളയുവാൻ സാധിക്കുകയില്ല. ദൈവത്തിനുവേണ്ടി നന്നയി ജീവിക്കുന്ന ഒരു ദൈവഭക്തന്റെ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഉറപ്പാണ് ഇവിടെ വിവരിക്കുന്നത്. ഈ ലേഖനം വായിക്കുന്ന പ്രീയ സുഹൃത്തേ, താങ്കള്‍ക്കും താങ്കളുടെ മക്കളുടെ മക്കളെ കാണുവാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. ഒരു ദൈവഭക്തനെ സംബന്ധിച്ചിടത്തോളം തന്റെ കുടുംബം തനിക്ക് പ്രധാനമാണ്. മാത്രമല്ല പാരമ്പര്യം നിലനിർത്തുന്നതിനായി തലമുറകളും ഉണ്ടായിരിക്കും. അത് ദൈവീക വാഗ്ദത്തമാണ്, ഒരു വലീയ ഉറപ്പാണ്. അപ്രകാരം ഒരു അനുഗ്രഹം പ്രാപിക്കുവാൻ നമുക്ക് ദൈവ ഭക്തരായി ജീവിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഈ വചനം എന്റെ ജീവിതത്തിൽ യാഥാർത്ഥ്യമായി വരുന്നത് കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.  ദൈവ വചനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാൻ തക്കവണ്ണം വചനപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ