Uncategorized

“ദൈവം ശരിക്കും കേള്‍ക്കുന്നു”

വചനം

സങ്കീർത്തനങ്ങള്‍ 116 : 1

യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു.

നിരീക്ഷണം

ദാവീദ് രാജാവിന്റെ ഈ വചനം വളരെ ചിന്തനീയമാണ്. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ വളരെ ലളിതവും വാസ്തവവും ആണ്.  “യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട് ഞാൻ അവനെ സ്നേഹിക്കുന്നു!”  രാജാവ് ഏതുതരം വെല്ലുവിളിയാണ് നേരിടുന്നു എന്നത് വ്യക്തമല്ല പക്ഷേ, അദ്ദേഹം പറയുന്നു “കർത്താവ് കരുണയ്ക്കായുളള എന്റെ നിലവിളി കേട്ടു”. ഈ സങ്കീർത്തനത്തിന്റെ തൊട്ടുമുമ്പുളള അദ്ധ്യായത്തിൽ കാണാനും, കേള്‍ക്കാനും, അനുഭവിക്കുവാനും, മണക്കാനും, നടക്കാനും കഴിയാത്ത സ്വർണ്ണത്തിലും വെളളിയിലുമുളള ദൈവങ്ങളെന്നു പറയുന്നവയെ നിർമ്മിക്കുന്ന ആളുകളെക്കുറിച്ച് ദാവീദ് പറയുന്നത് അങ്ങനെയുളളവയ്ക് അവയോട് നിലവിളിക്കുന്നവരുടെ നിലവിളി കെള്‍ക്കാനോ മറുപടി നൽകാനോ കഴിയുകയില്ല എന്നതാണ്.  മറിച്ച് ഈ അദ്ധ്യായത്തിൽ ദാവീദ് തന്റെ ദൈവത്തെക്കിറിച്ച് പറയുന്നത് താൻ യാചിക്കുമ്പോള്‍ ശരിക്കും ശ്രദ്ധിക്കുകയും അപേക്ഷിക്കുമ്പോള്‍ മറുപടി നൽകുകയും ചെയ്യുന്ന ഒരു സത്യ ദൈവത്തെക്കുറിച്ചാണ്.

പ്രായോഗികം

ഒരു പ്രാവശ്യം ചിന്തിക്കാമോ! കിടക്കയിലോ, തറയിലോ, മുട്ടുകുത്തിയോ, മേശപ്പുറത്ത് കൈകൊണ്ട് മുഖം അമർത്തിപ്പിടിച്ചുകൊണ്ട് ഇപ്രകാരം എത്ര പ്രാവശ്യം നാം പറഞ്ഞിട്ടുണ്ട് “ദൈവമേ എനിക്ക് ഇപ്പോള്‍ അങ്ങയുടെ സാന്നിദ്ധ്യം ആവശ്യമാണ്”? നിരവധിതവണ പറഞ്ഞിട്ടുണ്ട്.  ജീവിതത്തിന്റെ ദുർഘടമായ സമയങ്ങളിൽ തകർന്ന് ഇനി മുന്നോട്ടു പോകുവാൻ കഴിയുകയില്ല  എന്ന് കരഞ്ഞ നരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട് ആ ഇരുണ്ട സമയങ്ങളിൽ ദൈവം നിലവിളി കേട്ടു, കഷ്ടങ്ങളിൽ നിന്നും രക്ഷിച്ചു,  സാഹചര്യങ്ങള്‍ക്ക് വ്യത്യാസം തന്നിട്ടുണ്ട്.  കരുണയ്ക്കായുളള നിലവിളി കർത്താവ് മറികടക്കാറില്ല. ദൈവം ദാവീദ് രാജാവിന്റെ പ്രാർത്ഥനയെ ശ്രദ്ധിക്കുകയും ഉത്തരം നൽകുകയും ചെയ്തതുപോലെ കർത്താവ് ഇന്ന് നിങ്ങളുടെ നിലവിളിക്കും പ്രാർത്ഥനക്കും ഉത്തരം നൽകും കാരണം കർത്താവ് നിങ്ങളെ തീർച്ചയായും ശ്രദ്ധിക്കുന്നു. 

പ്രാർത്ഥന

കർത്താവേ,

ജീവിതത്തിൽ എപ്പോഴും പ്രശ്നങ്ങളാൽ ഞാൻ വലയുകയാണ് അതിനാൽ അങ്ങയോട് കരുണയ്ക്കായി യാചിക്കുന്നു.  ഇന്ന് ഞാൻ കടന്നുപോകുന്ന പ്രശ്നങ്ങളിൽ നിന്ന് എന്നെ രക്ഷിപ്പാൻ അങ്ങെയ്ക്ക് കഴിയും എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു, അങ്ങ് എന്റെ നിലവിളി ശ്രദ്ധിക്കേണമേ. ആമേൻ