Uncategorized

“ദൈവത്തിന്റെ ശക്തിയും, ജ്ഞാനവും, വിവേകവും”

വചനം

യിരെമ്യാവ് 10 : 12

അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.

നിരീക്ഷണം

യിരെമ്യാ പ്രവാചകൻ നമ്മുടെ മഹാനായ ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ രൂപകല്പനയെക്കുറിച്ച് ഈ അധ്യായത്തിൽ വിവരിക്കുന്നു. ദൈവത്തിന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു എന്നും ദൈവത്തിന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു എന്നും ദൈവത്തിന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു എന്നും ഉള്ള ആ മഹാ പ്രവർത്തി ഈ വചനത്തിൽ വിവരിച്ചിരിക്കുന്നു.

പ്രായോഗികം

ദൈവത്തിന്റെ മഹാശക്തിയാൽ ശൂന്യതയിൽ നിന്ന് ദൈവം ഈ ഭൂമിയെ സൃഷ്ടിച്ചു.  ദൈവശക്തിയിൽ നിന്ന് താങ്കൾക്ക് ഇന്ന് എന്താണ് ഉണ്ടാക്കിതരേണ്ടത്?  ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവത്തിന്റെ ജ്ഞാനമാണ്. ഈ ലോകം എന്ന് പറയുന്നത് ഒരു നിർജീവ ഘടകം അല്ല, അത് ജീവജാലങ്ങളുടെ ഉറവിടമാണ്. ഭൂമിയെ ജീവജാലങ്ങൾക്ക് ഐക്യത്തോടെ ജീവിക്കുവാൻ കഴിയുന്ന ഒരു സ്ഥലം ആക്കി മാറ്റാൻ ദൈവത്തിന്റെ ജ്ഞാനം ആവശ്യമായിരുന്നു. നിങ്ങൾക്ക് കുടുംബവും പരിചയക്കാരുമായി ഒരുമിച്ചുപോകുവാൻ കഴിയാതെ കഷ്ടപ്പെടുകയാണെങ്കിൽ നിങ്ങളുടെ ചെറിയ ചുറ്റുവട്ടത്തെ യോജിപ്പിന്റെ ലോകമാക്കി മാറ്റാൻ ഒരു പക്ഷേ നിങ്ങൾക്ക് ദൈവത്തിന്റെ ജ്ഞാനം ആവശ്യമായി വന്നേക്കാം. ഒടുവിൽ മനുഷ്യരുടെ മനസ്സിനെ കീഴടക്കുന്ന പ്രവർത്തനങ്ങളുടെ ഒരു പ്രപഞ്ചത്തിലേയ്ക്ക് ആകാശത്തെ വ്യാപിപ്പിക്കുന്നതിന് ദൈവത്തിന്റെ ജ്ഞാനം നമുക്ക് ആവശ്യമാണ്. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ ദൈവം നമ്മുടെ പാപത്തെ നമ്മിൽ നിന്നും അകറ്റിയിരിക്കുന്നു. നമ്മെ പിന്നെയും പാപത്താൽ അടിമപ്പെടുത്തുവാൻ നോക്കുന്ന പിശാചിനെ ദൈവത്തിന്റെ ശക്തിയാൽ കീഴടക്കുക. ദൈവത്തിന്റെ ശക്തികൊണ്ടും ജ്ഞാനം കൊണ്ടും വിവേകം കൊണ്ടും ചെയ്യുവാൻ കഴിയുന്നത് ഇവയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ശക്തിയിലും,ജ്ഞാനത്തിലും, വിവേകത്തിലും ഞാൻ ആശ്രയിക്കുന്നു. അങ്ങയുടെ കൃപ അന്ത്യത്തോളം എന്നോട് കൂടെ ഇരിക്കുമാറാകേണമേ. ആമേൻ