Uncategorized

“ദൈവത്തെ പാടി സ്തുതിക്കുന്നതെന്തിന്?”

വചനം

2 ദിനവൃത്താന്തം 20 : 22

അവർ പാടി സ്തുതിച്ചു തുടങ്ങിയപ്പോള്‍: യഹോവ യഹൂദയ്ക്ക് വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർ പർവ്വതക്കാരുടെയും നേരെ പതിയിരുപ്പുകാരെ വരുത്തി: അങ്ങനെ അവർ തോറ്റുപോയി.

നിരീക്ഷണം

യേഹോശാഫാത്ത് രാജാവായിരുന്നു യഹൂദാ ഭരിച്ചിരുന്നത്. ആ രാജ്യത്ത് ജനങ്ങള്‍ എണ്ണത്തിൽ ഗണ്യമായി കുറവായിരുന്നതിനാൽ അവർക്ക് ശത്രുവിനെ നേരിടുവാൻ കഴിയുമായിരുന്നില്ല. അപ്പോള്‍ അവർ പ്രാർത്ഥിക്കുവാൻ ഒത്തുകൂടുകയും തങ്ങളുടെ ദൈവത്തെ പാടുകയും സ്തുതിക്കുകയും ചെയ്തു കൊണ്ട് തങ്ങളുടെ ശത്രുക്കളെ നേരിടാമെന്ന് തീരുമാനിച്ചു. തന്റെ ജനം ദൈവത്തെ പാടി സ്തുതിച്ചപ്പോള്‍ ദൈവം അവരുടെ ശത്രൂക്കളുടെ നേരെ പതിയിരുപ്പുകാരെ വരുത്തി ശത്രൂക്കളെ പരാജയപ്പെടുത്തി ദൈവജനത്തിന് വിജയം നൽകി.

പ്രായോഗികം

നിങ്ങള്‍ നാളയെക്കുറിച്ചോ നിങ്ങളുടെ ശത്രുക്കളെക്കുറിച്ചോ വിചാരപ്പെടുന്നതിനു പകരം ദൈവത്തെ പാടിസ്തുതിക്കുന്നതല്ലേ നല്ലത്. നമ്മുടെ മഹാ ദൈവത്തിന്റെ നന്മയ്ക്കും കൃപയ്ക്കും ശക്തിയ്ക്കും അവസാനമില്ല. അവൻ ഇന്നലെയും ഇന്നും എന്നന്നേയ്ക്കും അനന്യനാണ്. ദൈവത്തിന് മാറ്റമില്ല. അന്ന് യഹോശാഫാത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തിയ അതേ ദൈവത്തെ തന്നെയാണ് ഇന്ന് നാമും സേവിക്കുന്നത് ആയതുകൊണ്ട് നാം ഈ ദൈവത്തെ പാടിയും സ്തുതിച്ചും കൊണ്ട് നമ്മുടെ മുന്നിൽ വരുന്ന വെല്ലുവിളികളെ നേരിടേണ്ടത് ആവശ്യമാണ്. അപ്പോള്‍ നമ്മുടെ ശത്രുക്കള്‍ തോറ്റുപോകും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ സാഹചര്യങ്ങള്‍ എന്തുതന്നെ ആയാലും അങ്ങയെ പാടിസ്തുതിച്ചുകൊണ്ട് ഓരോ ദിവസവും വരുന്ന വെല്ലുവിളികളെ നേരിടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ