Uncategorized

“നല്ല വൈദ്യൻ”

വചനം

സങ്കീർത്തനം 147 : 3

മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.

നിരീക്ഷണം

സങ്കീർത്തനക്കാരൻറെ വാക്കുകളിൽ യേശുവിന്റെ രോഗശാന്തി ഗുണങ്ങളെ വിവരിക്കുന്ന വചനമാണിത്.

പ്രായോഗികം

ഹൃദയം തകരുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും ഓരോ ദിവസവും കാണുന്നത്. ആരും തുറന്നു പറയുന്നില്ലെങ്കിലും ഏകദേശം എല്ലാവരുടെയും ഹൃദയം തകർന്നിരിക്കുന്നു എന്ന് പറയുന്നതിൽ വിഷമമുണ്ട്. തകർന്ന അവസ്ഥകളെ എങ്ങനെ പരിഹരിക്കണം എന്നോ അല്ലെങ്കിൽ എങ്ങനെ പരിഹരിക്കരുതെന്നോ വ്യക്തമാക്കുന്നവരെ കാണുന്നും ഇല്ല. എന്നാൽ ഹൃദയം തകർന്നിരിക്കുന്നവരെ സുഖപ്പെടുത്തുന്നു ഒരു നല്ല വൈദ്യനെക്കുറിച്ച് അറിയുന്നത് വളരെ നല്ലകാര്യമല്ലേ? നമ്മുടെ തകർന്ന ഹൃദയങ്ങളെ സുഖപ്പെടുത്തുവാനും ഹൃദയത്തിലെ മുറിവുകളെ കെട്ടുവാനും സന്നദ്ധനായി നാം എപ്പോൾ വിളിച്ചാലും വിളിക്കുന്നവരുടെ അടുത്തേയ്ക്ക് യേശുക്രിസ്തു കടന്നുവരുവാൻ ആഗ്രഹിക്കുന്നു. സഹായത്തിനായി യേശുവിനെ വിളിക്കുന്ന വിളി കാതോർത്ത് നിങ്ങളുടെ അരികിൽ എപ്പോഴും യേശു ഉണ്ട്. യേശു ആരെയും നിർബന്ധിക്കുകയില്ല, പക്ഷേ നിങ്ങൾ ആവശ്യപ്പെട്ടാൽ യേശു നിങ്ങളുടെ അടുക്കൽ എത്രയും പെട്ടെന്ന് കടന്നു വരും. യേശുക്രിസ്തുവിനെക്കുറിച്ച് പറയുമ്പോഴെല്ലാം നമുക്ക് പറയുവാനുള്ളത് യേശു രോഗശാന്തി നൽകുന്നവനും തകർന്നിരിക്കുന്ന ഹൃദയങ്ങളെ അശ്വസിപ്പിക്കുന്നവനും എന്നാണ്. നമുക്കെല്ലാവർക്കും രക്ഷ ആവശ്യമാണ് അതുകഴിഞ്ഞാൽ ഒരു രക്ഷകനെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ കാര്യം രക്ഷിച്ചവരുടെ മുറിവുകളെ കെട്ടുക എന്നത്. നമ്മുടെ ശരീരത്തലും ഹൃദയത്തിലും ഉണ്ടായ എല്ലാ മുറിവുകളെയും തൊട്ട് സുഖപ്പെടുത്തുന്ന കർത്താവിങ്കലേയ്ക്ക് നമ്മുടെ കണ്ണുകളെ ഉയർത്താം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ സൗഖ്യദായകനായി എന്റെ അരികിൽ ഉള്ളതിനായി നന്ദി. എന്റെ ഹൃദയത്തിലെ എല്ലാ മുറിവുകളെയും കെട്ടി സന്തോഷത്തോടെ എന്നെ നടത്തേണമേ. ആമേൻ