Uncategorized

“സാത്താന് ഹൃദയം തുറന്നുകൊടുക്കരുത്”

വചനം

ലൂക്കോസ് 22 : 3

എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാര്യോത്തായൂദയിൽ സാത്താൻ കടന്നു:

നിരീക്ഷണം

സാത്താൻ ഉള്ളിൽ കടക്കുവാൻ യൂദാ തന്റെ ഹൃദയ വാതിൽ തുറന്നു എന്നാണ് അപ്പോസ്ഥലനായ ലൂക്കോസ് ഈ വേദ ഭാഗത്തിലുടെ വ്യക്തമാക്കുന്നത്.

പ്രായോഗികം

യേശുവിന്റെ ശിഷ്യന്മാരുടെ സംഘത്തിൽ പണം സൂക്ഷിക്കുന്നത് യൂദാസ് ആയിരുന്നു. യോഹന്നാന്റെ സുവിശേഷം 12:6 ൽ നമുക്ക് അതുവായിക്കുവാൻ കഴിയും. പലപ്പോഴും മറ്റുള്ളവരുടെ പണം കൈകാര്യം ചെയ്യുന്ന ആളുകള്‍ കുറച്ച് കാലം കഴിയുമ്പോള്‍ അത് തങ്ങളുടെതാണെന്ന് കരുതാൻ തുടങ്ങും. അതാണ് യൂദാസിന് സംഭവിച്ചത്. മാത്രമല്ല മറ്റുള്ളവർ അവരുടെ പണം ഉപയോഗിച്ച് എന്തുചെയ്യുന്നു എന്നതിനെക്കുറിച്ച് യൂദാസ് പരാതിപ്പെടുവാനും തുടങ്ങി. യേശുക്രിസ്തുവന് എത്ര പണം വേണമെങ്കിലും തന്റെ ശിശ്രൂഷയിലൂടെ സംമ്പാദിക്കാം എന്നാണ് യൂദാസ് കരുതിയത്. അങ്ങനെ സംമ്പാദിച്ചാൽ യൂദാസിന് പണം കൈകാര്യം ചെയ്യുവാൻ ധാരാളം കിട്ടും എന്നായിരുന്നു അവന്റെ ചിന്ത. ഇതെല്ലാം യൂദാസ് ഒടുവിൽ സാത്താന് തന്റെ ഹൃദയത്തിന്റെ വാതിൽ പൂർണ്ണമായും തുറന്നു കൊടുക്കുവാൻ ഇടയായ വഴകള്‍ ആയിരുന്നു. ഓരോ ദിവസവും നാം ഒരു തീരുമാനമെടുക്കണം ഞാൻ എന്റെ ഹൃദയത്തിന്റെ വാതിൽ സാത്താന് തുറന്നുകൊടുക്കുകയില്ല എങ്കിൽ മാത്രമേ ഒരു വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാൻ നമുക്ക് കഴിയുകയുള്ളൂ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഹൃദയത്തെ ഒരിക്കലും സാത്താന് തുറന്നു കൊടുക്കാതെ കാത്തു സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ